കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ റോഡ് സൈക്ലിങ്ങ് ചാമ്പ്യന്‍ഷിപ്പ് പൈസക്കരി ദേവമാതാ സ്കൂളിന് സമീപത്ത് ജില്ലാ സൈക്ലിങ്ങ് അസോസിയേഷന് പ്രസിഡണ്ട് പി.പി.വിനോദ് ഉദ്ഘാടനം ചെയ്തു. എം.പി.ജോസഫ് അധ്യക്ഷത വഹിച്ചു. വി.പി.പവിത്രന്, പൂക്കോടന്‍ ചന്ദ്രന്, പി.രാമകൃഷ്ണന്, എ.ലക്ഷ്മണന്, പി.എ.ശശീന്ദ്രന് എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി എ.പ്രേമരാജന്‍ സ്വാഗതവും സണ്ണി ജെയിംസ് നന്ദിയും പറഞ്ഞു. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ജിതില്‍ ടോമി ഒന്നാം സ്ഥാനവും സിറില്‍ സിബി രണ്ടാം സ്ഥാനവും ജോബിന്‍സ് ലൂക്ക മൂന്നാം സ്ഥാനവും നേടി. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഐശ്വര്യ ജോസ് ഒന്നാം സ്ഥാനവും ഏഞ്ചലീന ഫിലിപ്പ് രണ്ടാം സ്ഥാനവും നേടി. 29, 30 തീയ്യതികളില്‍ പൈസക്കരിയില്‍ നടക്കുന്ന സംസ്ഥാന മത്സരത്തില്‍ പങ്കെടുക്കുന്ന ജില്ലാ ടീമിനെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: