കണ്ണൂര്‍: നവംബര്‍ 23 മുതല്‍ 26 വരെ എളയാവൂര് സിഎച്ച്എം ഹയര്‍ സെക്കന്ററി സ്കൂളില്‍ നടക്കുന്ന കണ്ണൂര്‍ നോര്‍ത്ത് സബ് ജില്ലാ കലോത്സവത്തിന്റെ സംഘാടക സമിതി രൂപീകരിച്ചു. എ.ദാമോദരന്‍, പി.സി.മഹമൂദ്, കെ.പി.ഹബീബ് റഹിമാന്‍, എം.മുഹമ്മദലി, സുരേഷ് ബാബു എളയാവൂര്, ടി.കെ.രവീന്ദ്രന് തുടങ്ങിയവര്‍ സംസാരിച്ചു. പ്രിന്‍സിപ്പാള്‍ സി.സുഹൈല്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഹസ്സന്‍കുഞ്ഞി നന്ദിയും പറഞ്ഞു.
ഭാരവാഹികളായി മേയര്‍ ഇ.പി.ലത-ചെയര്‍പേഴ്സണ്‍, പിടിഎ പ്രസിഡണ്ട് ടി.എന്‍.എ.ഖാദര്‍-വര്‍ക്കിങ്ങ് ചെയര്മാന്, സ്കൂള്‍ പ്രിന്‍സിപ്പാള്‍ സി.സുഹൈല്‍-ജനറല്‍ കണ്‍വീനര്‍, ഹെഡ്മാസ്റ്റര് പി.പി.സുബൈര്‍-കണ്‍വീനര്‍, കണ്ണൂര്‍ നോര്‍ത്ത് എഇഒ സുരേന്ദ്രന് കിഴക്കേ വളപ്പില്‍-ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: