കണ്ണൂര്‍: നോര്‍ത്ത് മലബാര്‍ ചേമ്പര്‍ ഓഫ് കൊമേഴ്സ് സംഘടിപ്പിച്ച കണ്ണൂര്‍ – സിറ്റി ഓഫ് ദി ഫ്യൂച്ചര്‍ – അര്‍ബന്‍ ട്രാന്‍സ്പോര്‍ട്ട് നെറ്റ്വര്‍ക്ക് എന്ന പേരില്‍ നടത്തിയ പരിപാടി മന്ത്രി എ.കെ.ശശീന്ദ്രന് ഉദ്ഘാടനം ചെയ്തു. കണ്ണൂരിന്റെ വികസനവുമായി ബന്ധപ്പെട്ട് ചേമ്പര്‍ മുന്നോട്ട് വെച്ച നിര്‍ദേശങ്ങള്‍ കണ്ണൂരിന്റെ എംഎല്‍എ കൂടിയായ കടന്നപ്പള്ളി രാമചന്ദ്രനുമായി കൂടിയാലോചിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം ഉറപ്പ് നല്കി. യോഗത്തില്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് മുഖ്യാതിഥിയായിരുന്നു.
കണ്ണൂരിന്റെ വികസനവുമായി ബന്ധപെട്ട് പതിനൊന്ന് നിര്‍ദേശങ്ങളാണ് ചേമ്പര്‍ മുന്നോട്ട് വെച്ചത്. ചേമ്പര്‍ ഡയറക്ടറായ സി.അനില്‍ കുമാര്‍ ചേമ്പറിന് വേണ്ടി ഈ നിര്‍ദേശങ്ങള്‍ മന്ത്രിയുടെ മുമ്പാകെ അവതരിപ്പിച്ചു. കെഎസ്ആര്‍ടിസി കണ്ണൂര്‍ ഡിപ്പോ പുതുക്കിപണിയുക, ലോഫ്ളോര്‍ എസി/നോണ്‍ എസി ബസ്സുകള്‍ സര്‍വ്വീസ് നടത്തുക, ഡിപ്പോകളില്‍ മഴവെള്ള സംഭരണിയും സോളാര്‍ പാനലും സ്ഥാപിക്കുക, ആര്‍ടിഎ ഓഫീസ് പ്രവര്‍ത്തനം സുതാര്യമാക്കുക, ഗതാഗത സുരക്ഷ ഉറപ്പ് വരുത്തുക, അന്തര്‍സംസ്ഥാന നികുതി കുറക്കുക, തുടങ്ങിയ പതിനൊന്നോളം നിര്‍ദേശങ്ങളാണ് ചേമ്പര്‍ മന്ത്രിയുടെ മുമ്പാകെ വെച്ചത്.
ചേമ്പര്‍ പ്രസിഡണ്ട് സി.വിയദീപക് അധ്യക്ഷത വഹിച്ചു. ചേമ്പര്‍ വൈസ് പ്രസിഡണ്ട് മാത്യൂ സാമുവല്‍, ഹോണററി സെക്രട്ടറി സച്ചിന് സൂര്യകാന്ദ്, എ.കെ.റഫീഖ്, എം.ടി.പ്രകാശന്, പി.ശാഹിന്, സി.എച്ച്.അബൂബക്കര്‍ ഹാജി, കെ.ത്രിവിക്രമന്‍, ബസ്സ് ഓണേഴ്സ് അസോസിയേഷന് സെക്രട്ടറി സി.കെ.രാജു എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: