പേരാവൂര്‍: കണ്ണൂര്‍ വിഷന്‍, ഹൈ വിഷന്‍ ചാനലുകള്‍, പ്രസ്സ് ഫോറം പേരാവൂര്‍ എന്നിവയുടെ നേതൃത്വത്തില്‍ മാധ്യമ സെമിനാറും ജില്ലാതല വാര്‍ത്താ വായന മത്സരവും 30ന് പേരാവൂരില്‍ നടക്കും. രാവിലെ 10.30ന് റോബിന്‍സ് ഹാളില്‍ സണ്ണി ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. കണ്ണൂര്‍ പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് കെ.ടി.ശശി, എന്‍.വി.പ്രമോദ്, വിവേക് മുഴക്കുന്ന്, ബി.എസ്.നിസാമുദ്ധീന്‍, ഷിജിത്ത് വായന്നൂര്‍ എന്നിവര്‍ സെമിനാറില്‍ സംബന്ധിക്കും.
പ്രത്യേകം സജ്ജമാക്കിയ സ്റ്റുഡിയോ റൂമില്‍ ഇരുന്നുള്ള വാര്‍ത്താ വായന തത്സമയം വേദിയിലെ സ്ക്രീനില്‍ പ്രദശിപ്പിച്ചാണ് മത്സരം നടക്കുക. വിജയികള്‍ക്ക് യഥാക്രമം 3001, 2001, 1001 രൂപയും ഫലകവും ലഭിക്കും. ജില്ലയിലെ പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കായാണ് മത്സരം. മത്സരാര്‍ഥികള്‍ ഒക്ടോബര്‍ 28നകം പേര് രജിസ്ട്രര്‍ ചെയ്യണം. ഫോണ്‍.9447728620. പത്രസമ്മേളനത്തില്‍ അനൂപ് നാമത്ത്, കെ.കെ. ശ്രീജിത്ത്, പ്രശോഭ് പ്രകാശന്, നാസര്‍ വലിയേടത്ത്, ചിസ്നേഷ് കാക്കര എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: