ലഖ്നോ: മുതിര്‍ന്ന നേതാവ് റീത്ത ബഹുഗുണ രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നതോടെ യുപിയിലെ കോണ്‍ഗ്രസ് പടുകുഴിയില്‍. പേരും പെരുമയും ജനപിന്തുണയുമുള്ള നേതാവാണ് മുന്‍ സംസ്ഥാന അധ്യക്ഷയായിരുന്ന റീത്ത. കോണ്‍ഗ്രസിന്റെ പിടിവള്ളിയും അവരായിരുന്നു.
റീത്ത പാര്‍ട്ടി വിട്ടതോടെ കോണ്‍ഗ്രസിന്റെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം പോലും സ്തംഭിച്ചു. രാഹുലിനെ ഇറക്കി സ്ഥിതി മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളെല്ലാം അമ്പേ പരാജയപ്പെട്ടു നില്‍ക്കുമ്പോഴാണ് റീത്തയുടെ രാജി. ഇത് പാര്‍ട്ടിക്കുണ്ടാക്കിയ ആഘാതം ചെറുതല്ല.
പ്രശാന്ത് കിഷോറിനെ കൊണ്ടുവന്ന ശേഷം പ്രചാരണത്തില്‍ ചെറിയ മാറ്റങ്ങള്‍ വന്നുവെന്ന് കോണ്‍ഗ്രസിന് തോന്നിയ സമയത്താണ് റീത്തയുടെ രാജി. പ്രിയങ്ക വധേരയെ വരുത്തണമെന്നാണ് പ്രശാന്തിന്റെ ആവശ്യം.
പാക്കധിനിവേശ കശ്മീരിലെ തിരിച്ചടിയും കോണ്‍ഗ്രസിന് തെരഞ്ഞെടുപ്പ് രംഗത്ത് വിലിയ തിരിച്ചടിയാണ് നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: