കോട്ടയം: മാതൃകാ ചാരിറ്റബിള്‍ ട്രസ്്റ്റിന്റെ രക്തദാന പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. ജില്ലയില്‍ നിന്നും കൂടുതല്‍ രക്തദാതാക്കളെ കണ്ടെത്താന്‍ ആരംഭിച്ച മാതൃകാ ലൈഫ് ഡ്രോപ്സ് പദ്ധതി ആര്.പി.എഫ് ഇന്‍സ്പെക്ടര്‍ സാബു ജേക്കബ് രക്തഗ്രൂപ്പ് നിര്‍ണയിച്ച് അംഗത്വമെടുത്ത് കൊണ്ട് ഉദ്ഘാടനം ചെയ്തു.റെയില്‍വേ സ്റ്റേഷനില്‍ നടത്തിയ രക്ത നിര്‍ണയ ക്യാപില്‍ നിരവധിപേര്‍ പങ്കെടുത്തു. ഗ്രൂപ്പ് നിര്‍ണയത്തിലൂടെ രക്ത ദാതാക്കളെ കണ്ടെത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.രക്തദാനത്തിന്റെ മഹത്വം തിരിച്ചറിയാനും പ്രോത്സാഹിപ്പിക്കുവാനുമായി സ്കൂള്‍ കോളജ് തലങ്ങളില്‍ ബോധവത്കരണ ക്ലാസുകളും പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കും. സൗജന്യ ഡയാലിസിസ്, സൗജന്യ പഠനം സഹായം, സൗജന്യ തൊഴില്‍ പരിശീലന പരിപാടി, ലഹരി വിമോചന ചികിത്സ എന്നിവയും മാതൃക ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ നടന്നു വരുന്നു.ഇന്നലെ കോട്ടയത്തു നടന്ന ചടങ്ങില്‍ മാതൃകാ ട്രസ്റ്റ് ചെയര്മാന് ജിപ്സണ്‍ പോള്‍, വാര്‍ഡ് കൗണ്‍സിലര്‍ സാബു പുളിമൂട്ടില്‍, സീനാ ജിപ്സണ്‍,മാനേജര്‍ ലതികാ പ്രഭാകരന്, കോര്‍ഡിനേറ്റര്‍ പ്രവീണ്‍, മുഹമദ് റാഷിദ്, ത്രേസ്യ, ഹണി തുടങ്ങിയവര്‍ പങ്കെടുത്തു. ബന്ധപ്പെടേണ്ട നമ്പര്‍: 04813234808,9526850595.
പ്രതികരിക്കാൻ ഇവിടെ എഴുതുക: