ആലപ്പുഴ: ആഭ്യന്തര വകുപ്പ് കുത്തഴിഞ്ഞെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വകുപ്പുമന്ത്രി കൂടിയായ മുഖ്യമന്ത്രിക്ക് പോലീസ് സേനയില്‍ യാതൊരു സ്വാധീനവും ഇല്ലെന്ന് ഓരോ ദിവസവും പിന്നിടുമ്പോള്‍ വ്യക്തമാകുകയാണ്.
തന്റെ ഫോണും മെയിലും ചോര്‍ത്തുന്നുവെന്ന വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ ആരോപണത്തില്‍ മറുപടി പറയാന്‍ മുഖ്യമന്ത്രി ബാദ്ധ്യസ്ഥനായണ്. ജേക്കബ് തോമസിന്റെ ആരോപണം അതീവ ഗൗരവതരമാണ്.
ആഭ്യന്തരമന്ത്രി അറിയാതെ ഫോണ്‍ ചേര്‍ത്താന്‍ കഴിയില്ല. ഡയറക്ടറെ വിശ്വാസമില്ലാത്തതു കൊണ്ടാണ് സര്‍ക്കാര്‍ ഫോണ്‍ ചേര്‍ത്തുന്നത്.തിരുവനന്തപുരത്ത് മാദ്ധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തത് പ്രതിഷേധാര്‍ഹമാണ്. സംഭവത്തില്‍ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: