ചിത്തിര ആട്ടവിശേഷ പൂജയ്ക്ക് ശബരിമല 28 ന് തുറക്കും

Sunday 23 October 2016 11:48 pm IST

പത്തനംതിട്ട: ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രം ചിത്തിര ആട്ടവിശേഷ പൂജകള്‍ക്കായി 28ന് വൈകിട്ട് 5ന് തുറക്കും. തിരുവിതാംകൂറിലെ അവസാന നാടുവാഴിയായിരുന്ന ശ്രീ ചിത്തിര തിരുനാള്‍ മഹാരാജാവിന്റെ പിറന്നാള്‍ ആഘോഷമായ ചിത്തിര വിശേഷപൂജകള്‍ 29ന് അടയ്ക്കും. വിശേഷാല്‍ പൂജകളായ പടിപൂജയും ഉദയാസ്തമനപൂജയും ഉണ്ടായിരിക്കുമെങ്കിലും അഷ്ടബന്ധകലശം നടന്നതിനാല്‍ നെയ്യഭിഷേകം ഇല്ല. 29 ന് രാത്രി നട അടച്ച് മണ്ഡല മകരവിളക്ക് ഉത്സവത്തിനായി നവംബര്‍ 15ന് വൈകിട്ട് 5ന് വീണ്ടും തുറക്കും. ഗുരുസ്വാമിമാരെ ആദരിക്കുന്നതിന്റെ ഭാഗമായി ശബരിമല ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്ന ഗുരുസ്വാമിമാരുടെ പട്ടിക ദേവസ്വം ബോര്‍ഡ് തയ്യാറാക്കും. ഇതില്‍ ഗുരുസ്വാമിമാര്‍ ദര്‍ശനം ആരംഭിച്ച കാലംമുതലുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തും. ശബരിമലയുടെ വിശുദ്ധി സംരക്ഷിക്കുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഗുരുസ്വാമിമാരെ ആദരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ ഡയറക്ടര്‍, സാംസ്‌കാരിക-പുരാവസ്തുവിഭാഗം, തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ്,നന്ദന്‍കോട് , തിരുവനന്തപുരം (ഫോണ്‍ 04712319845, 9847050087) എന്ന വിലാസത്തില്‍ ലഭിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.