അമ്പലപ്പുഴ: പുന്നപ്ര- വയലാര്‍ ദീപശിഖാ റാലിയില്‍ സിപിഎം സംഘം ഏറ്റുമുട്ടി. ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെ അമ്പലപ്പുഴ കച്ചേരിമുക്കിലായിരുന്നു സംഭവം.
പുന്നപ്ര- വയലാര്‍ ദീപശിഖാ റാലി മമ്പലത്തറയില് നിന്നും അമ്പലപ്പുഴയില്‍ എത്തിപ്പോള്‍ പുന്നപ്രയില്‍ നിന്നുമെത്തിയ സഖാക്കള്‍ അമ്പലപ്പുഴയിലെ സഖാക്കളെ അക്രമിക്കുകയായിരുന്നു.
പാര്‍ട്ടി നിര്‍ദ്ദേശിച്ചതനുസരിച്ച് ദീപശിഖാ റാലി തീരദേശ റോഡ് വഴി പോകാനൊരുങ്ങുമ്പോള്‍ പുന്നപ്രയില്‍ നിന്നുള്ള സംഘം തടഞ്ഞതാണ് സംഘര്‍ഷത്തിന് കാരണമായത്. അക്രമത്തോടെ പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഉടലെടുക്കുകയും നേതാക്കള്‍ എത്തി അണികളെ പിന്തിരിപ്പിക്കുകയുമായിരുന്നു.
ഒടുവില്‍ പാര്‍ട്ടി നിര്‍ദ്ദേശത്തിന് എതിരായി റാലി ദേശീയപാത വഴി തിരിച്ചുവിട്ട് സംഘര്‍ഷത്തിന് അയവു വരുത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: