മകളെ പീഡിപ്പിച്ച അച്ഛന് 1503 വര്‍ഷം തടവ്

Sunday 23 October 2016 11:59 pm IST

കാലിഫോര്‍ണിയ: 13 വയസുള്ള മകളെ നാലു വര്‍ഷത്തോളം പീഡിപ്പിച്ച അച്ഛന് 1503 വര്‍ഷം തടവ് ശിക്ഷ. ലോകത്ത് ആദ്യമാണ് ഇത്രകാലം ശിക്ഷവിധിക്കുന്നത്. കാലിഫോര്‍ണിയ ഫ്രിസെനോയിലെ 41 കാരനാണ് ശിക്ഷ. ഫ്രിസെനോ സുപ്രീം കോടതി, കുറ്റം സമ്മതിച്ചാല്‍ ശിക്ഷകുറയ്ക്കാമെന്നറിയിച്ചു. എന്നാല്‍, അയാള്‍ കുറ്റമേല്‍ക്കാന്‍ തയ്യാറായില്ല. പ്രതി സമൂഹത്തിന് അപകടകാരനെന്ന് ശിക്ഷ വിധിച്ച ജഡ്ജി നിരീക്ഷിച്ചു. ഇയാളുടെ പേര് പുറത്തുവന്നാല്‍ മകളെ തിരിച്ചറിയുമെന്ന കാരണത്താല്‍ പറഞ്ഞിട്ടില്ല. സമൂഹത്തിലെ വളരെ അപകടകരമായ അവസ്ഥായാണിതെന്ന് ജഡ്ജി എഡ്വേഡ് സര്‍കിസിന്‍ പറഞ്ഞു. മനസാക്ഷി ലവലേശമില്ലാത്തയാളാണ് അച്ഛനെന്നും കോടതി നിരീക്ഷിച്ചു. പെണ്‍കുട്ടിയെ ആദ്യം ചൂഷണത്തിന് ഇരയാക്കിയത് കുടുംബ സുഹൃത്താണ്. പിന്നീട് അച്ഛന്‍ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. കുട്ടിയായിരിക്കെ അന്ന് എതിര്‍ക്കാന്‍ ശക്തിയില്ലായിരുന്നെന്ന് പെണ്‍കുട്ടി വിചാരണയ്ക്കിടെ പറഞ്ഞു. പെണ്‍കുട്ടിക്ക് ഇപ്പോള്‍ 23 വയസായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.