സിപിഎമ്മിന്റെ യുദ്ധം ഹിന്ദുത്വത്തിനെതിരെ: കെ.പി. ശശികല

Monday 24 October 2016 1:29 am IST

തൃശൂര്‍: സംസ്ഥാന സര്‍ക്കാരും സിപിഎമ്മും ഹിന്ദുത്വത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി.ശശികലടീച്ചര്‍. തൃശൂരില്‍ ക്ഷേത്രസംരക്ഷണസമിതി സംഘടിപ്പിച്ച ക്ഷേത്രരക്ഷാസംഗമത്തില്‍ സംസാരിക്കുകയായിരുന്നു. ഹിന്ദു സംഘടനകള്‍ക്കെതിരെയല്ല ഹിന്ദുത്വത്തിനെതിരെയാണ് യുദ്ധം. നിലവിളക്കും സംസ്‌കൃതവും യോഗയും ഓണാഘോഷവും ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത് അതുകൊണ്ടാണ്. ആര്‍എസ്എസ്സും ബിജെപിയും ഹിന്ദുഐക്യവേദിയും ആരംഭിച്ച സംഗതികളല്ല ഇതൊന്നും. സന്യാസിമാരുടെ വസ്ത്രധാരണത്തെപ്പറ്റി പറയാന്‍ മന്ത്രി സുധാകരന്‍ ആരാണന്ന് ശശികലടീച്ചര്‍ ചോദിച്ചു. ക്ഷേത്രവും ക്ഷേത്രഭരണവും രാഷ്ട്രീയമുക്തമാക്കാനുളള അന്തിമപോരാട്ടത്തിന് ഹിന്ദുസമൂഹം തയ്യാറാകണം. ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ തയ്യാറല്ലാത്തവര്‍ ക്ഷേത്രങ്ങളും ദേവസ്വം ബോര്‍ഡുകളും ഭരിക്കാന്‍ തയ്യാറെടുക്കുന്നത് സ്വാര്‍ത്ഥ നേട്ടങ്ങള്‍ക്കുവേണ്ടി മാത്രമാണ്. ക്ഷേത്രങ്ങളെ അനാഥമാക്കി ഹിന്ദുസമൂഹത്തെ ദുര്‍ബലമാക്കാമെന്നാണ് സിപിഎമ്മിന്റെ ഉള്ളിലിരുപ്പ്. ഇത് അനുവദിക്കരുത്. മുത്തലാഖും ഏക സിവില്‍കോഡും ഹിന്ദുസമൂഹത്തെയും ബാധിക്കുന്ന പ്രശ്‌നമാണ്. അതുകൊണ്ട് ഹിന്ദു സ്ത്രീകളുടെ അഭിപ്രായങ്ങളും ഇക്കാര്യത്തില്‍ പരിഗണിക്കണം. മതംമാറ്റം നിയമം മൂലം നിരോധിക്കാത്ത സാഹചര്യത്തില്‍ ഈ നിയമങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട്. ഹിന്ദുസ്ത്രീകളെ മുസ്ലിം പുരുഷന്മാര്‍ ഇരകളാക്കുന്നുണ്ട്. ശബരിമലയില്‍ സ്ത്രീകളുടെ സുരക്ഷ കണക്കിലെടുത്താണ് യുവതികള്‍ പോകേണ്ടെന്ന് പറയുന്നത്. ശബരിമലയിലെ സ്ത്രീപ്രവേശന കാര്യത്തില്‍ വിവാദമുണ്ടാക്കുന്നവര്‍ മുസ്ലീം പള്ളികളിലെ സ്ത്രീപ്രവേശനത്തെക്കുറിച്ച് മിണ്ടാത്തതെന്താണെന്നും ശശികലടീച്ചര്‍ ചോദിച്ചു. സ്വാമി പുരുഷോത്തമാനന്ദസരസ്വതി ഉദ്ഘാടനം ചെയ്തു. ടി.എസ്.രാമകൃഷ്ണന്‍, എ.പി.ഭരത്കുമാര്‍, വി.ശ്രീനിവാസന്‍, എം.വി.നടേശന്‍, ടി.ചന്ദ്രശേഖരന്‍, മുരളി കോളേങ്ങാട്ട് എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.