പ്രതിയെ പിടികൂടാനെത്തിയ പോലീസുകാര്‍ക്കു വെട്ടേറ്റു

Monday 24 October 2016 10:33 am IST

ആലപ്പുഴ: പ്രതിയെ പിടിക്കാനെത്തിയ പോലീസുകാര്‍ക്കു വെട്ടേറ്റു. കരീലക്കുളങ്ങര സ്റ്റേഷനിലെ എഎസ്ഐ സിയാദ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ സതീഷ്, രാജേഷ്, ഇക്ബാല്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇതില്‍ ഇക്ബാലിന്റെ നില അതീവ ഗുരുതരമാണ്. പരുക്കേറ്റ എഎസ്ഐ സിയാദിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും മറ്റു മൂന്നു പേരെ ആലപ്പുഴ മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. കായംകുളം കുറ്റിത്തെരുവിലാണ് സംഭവം. നിരവധി കേസുകളില്‍ പ്രതിയായ ഉണ്ണിയെ പിടികൂടാന്‍ എത്തിയപ്പോഴാണ് പോലീസിനു നേരെ ആക്രമണമുണ്ടായത്. ഉണ്ണിയെ പിടികൂടി ജീപ്പിലേക്ക് കയറ്റുന്ന സമയത്ത് ഇയാളുടെ പിതാവ് ഗോപാലകൃഷ്ണന്‍ വെട്ടുകത്തി ഉപയോഗിച്ച് പോലീസുകാരെ ആക്രമിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ബൈക്ക് യാത്രികരെ വടിവാള്‍ ഉപയോഗിച്ച് വെട്ടിയ കേസിലെ പ്രതിയാണ് ഉണ്ണിയെന്ന് പോലീസ് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.