ബിവറേജസ് ഔട്ട്‌ലെറ്റിന് ലൈസന്‍സ്: ഇന്ന് കോര്‍പ്പറേഷന്‍ കൗണ്‍സില്‍ പരിഗണനയ്ക്ക്

Monday 24 October 2016 11:11 am IST

കോഴിക്കോട്: സിവില്‍ സ്റ്റേഷന്‍ പരിസരത്തെ ബീവറേജസ് കോര്‍പ്പറേഷന്‍ ഔട്ട്‌ലെറ്റിന് ലൈസന്‍സ് നല്‍കുന്ന കാര്യം കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗത്തിന്റെ പരിഗണനയ്ക്ക്. ഇന്ന് ഉച്ചയ്ക്കു ശേഷം മൂന്നിനു ചേരുന്ന കൗണ്‍സില്‍ യോഗത്തില്‍ 101-ാമത്തെ അജണ്ടയായാണ് വിഷയം പരിഗണിക്കുന്നത്. ഔട്ട്‌ലെറ്റ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് ബിജെപി. മദ്യഷാപ്പ് വിരുദ്ധ ജനകീയ സമിതിയും ശക്തമായ സമരത്തിലാണ്. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് ലൈസ ന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനം അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് കോര്‍പ്പറേഷന്‍ ആരോഗ്യവിഭാഗം നോട്ടീസ് നല്‍കുകയും അടച്ചുപൂട്ടുകയും ചെയ്തിരുന്നു. എന്നാല്‍ കോര്‍പ്പറേഷന്‍ നടപടി കോടതി സ്റ്റേചെയ്തതിനെത്തുടര്‍ന്ന് മദ്യവില്‍പനശാലാ വീണ്ടും തുറന്നു. മദ്യവില്പനശാലയ്‌ക്കെതിരെ ശക്തമായ എതിര്‍പ്പാണ് പ്രദേശത്ത് ഉയര്‍ന്നിരിക്കുന്നത്. സിവില്‍സ്റ്റേഷന്‍ പരിസരം മദ്യപന്‍മാരുടെ കേന്ദ്രമാക്കി മാറ്റരുതെന്നും മദ്യവില്പനശാല അവിടെ നിന്നും മാറ്റണമെന്നുമാണ് പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നത്. ലൈസന്‍സ് നല്‍കുന്നകാര്യം കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗം പരിഗണിക്കുന്ന സാഹചര്യത്തില്‍ ഇന്ന് ഉച്ചയ്ക്ക് 2.30 മുതല്‍ മദ്യഷാപ്പ് വിരുദ്ധജനകീയ സമിതിയുടെ നേതൃത്വത്തില്‍ കോര്‍പ്പറേഷന്‍ ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തും. മദ്യവില്പനശാല എടുത്തുമാറ്റണമെന്നാവശ്യപ്പെട്ട് നാളെ കളക്‌ട്രേറ്റിലേയ്ക്ക് മാര്‍ച്ച് നടത്തുന്നുണ്ട്. രാവിലെ 10 ന് എരഞ്ഞിപ്പാലത്തുനിന്നും ആരംഭിക്കുന്ന മാര്‍ച്ച് ഡോ. എം.ജി.എസ്. നാരായണന്‍ ഉദ്ഘാടനം ചെയ്യും. മദ്യവില്‍പനശാലയ്ക്ക് ഡി ആന്റ് ഒ ലൈസ ന്‍സ് നല്‍കരുതെന്ന് കൗണ്‍ സില്‍ യോഗത്തില്‍ ആവശ്യപ്പെടുമെന്ന് ബിജെപി കൗണ്‍ സില്‍ പാര്‍ട്ടി ലീഡര്‍ നമ്പിടി നാരായണന്‍ പറഞ്ഞു. പ്രദേശത്തെ ജനങ്ങളുടെ താല്‍പ ര്യം കണക്കിലെടുത്ത് ബിജെ പി അവര്‍ക്കൊപ്പം നില്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.