കൊല്ലം: ജോനകപ്പുറത്ത് വെള്ളിയാഴ്ച നടന്ന പോലീസ് അതിക്രമത്തില്‍ കേടുപാടുകള്‍ സംഭവിച്ച വീടുകള്‍ ബിജെപി സംഘം സന്ദര്‍ശിച്ചു. ജില്ലാ പ്രസിഡന്റ് ജി.ഗോപിനാഥ്, ദക്ഷിണമേഖല ജനറല്‍ സെക്രട്ടറി എം.എസ്.ശ്യാംകുമാര്‍, ജില്ലാ വൈസ്പ്രസിഡന്റ് അഡ്വ.ജി.ഗോപകുമാര്‍, വ്യാപാരിസെല്‍ കണ്‍വീനര്‍ അഡ്വ.വേണുഗോപാല്‍, മീഡിയ സെല്‍ കണ്‍വീനര്‍ സി.തമ്പി, ഏരിയാ ഭാരവാഹികളായ ദേവദാസ്, സുധി എന്നിവരാണ് സന്ദര്‍ശിച്ചത്. സ്ത്രീകളും കുട്ടികളും അടങ്ങുന്ന കുടുബാംഗങ്ങളോട് വളരെ ക്രൂരമായി പെരുമാറിയ പോലീസ് വീട്ടുപകരണങ്ങളും മറ്റും നശിപ്പിക്കുകയും സ്ത്രീകളോട് അസഭ്യം പറഞ്ഞ് അപമര്യാദയായി പെരുമാറുകയും ചെയ്തതായി അവര്‍ നേതാക്കളോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: