തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് വധഭീഷണി. ചന്ദ്രബോസ് വധക്കേസില്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന മുഹമ്മദ് നിസാമിനെതിരെ സംസാരിച്ചാല്‍ വധിക്കുമെന്നാണ് ഭീഷണി. ഇത് സംബന്ധിച്ച് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്കി.
അധോലോകരാജാവ് രവി പൂജാരിയുടെ പേരിലാണ് കഴിഞ്ഞ ദിവസം രാത്രി 11.22ഓടെയാണ് ചെന്നിത്തലയുടെ മൊബൈല്‍ ഫോണിലേക്ക് ഭീഷണി സന്ദേശം വന്നത്.
മുഹമ്മദ് നിസാമിനെ കുറിച്ച് മോശമായി സംസാരിക്കരുത്. സംസാരിച്ചാല്‍ നിങ്ങളെയോ നിങ്ങളുടെ കുടുംബത്തിലെ ഒരാളെയോ വധിക്കുമെന്നാണ് ഭീഷണി. രവി പൂജാരി എന്ന പേര് വച്ചിട്ടുള്ള സന്ദേശത്തിന്റെ പൂര്‍ണരൂപവും ചെന്നിത്തല മുഖ്യമന്ത്രിക്കുള്ള പരാതിയില്‍ രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: