പീസ് സ്‌കൂളിലേക്ക് ഹിന്ദു ഐക്യവേദി ബഹുജന മാര്‍ച്ച് നാളെ

Monday 24 October 2016 5:04 pm IST

കാസര്‍കോട്: ഐഎസിലേക്ക് ആളുകളെ റിക്യൂട്ട് ചെയ്തവരെന്ന് എന്‍ഐഎ ഉള്‍പ്പെടെയുള്ള അന്വേഷണ ഏജന്‍സി കണ്ടെത്തിയവര്‍ ജോലി ചെയ്ത തൃക്കരിപ്പൂര്‍ പീസ് ഇന്റര്‍ നാഷണല്‍ സ്‌കൂളിലേക്ക് ഹിന്ദു ഐക്യവേദി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ നാളെ രാവിലെ 10 മണിക്ക് ബഹുജന മാര്‍ച്ച് നടത്തും. മാര്‍ച്ച് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.ഹരിദാസ് ഉദ്ഘാടനം ചെയ്യും. സിപിഎമ്മിന് പാര്‍ട്ടി ഓഫീസ് പണിയാന്‍ സ്ഥലവും, ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മറ്റി ഓഫീസിലേക്ക് ഫര്‍ണ്ണീച്ചറുകളും മറ്റും നല്‍കിയത് തീവ്രവാദ ബന്ധം ആരോപിക്കപ്പെട്ട പീസ് സ്‌കൂളിന്റെ ചെയര്‍മാന്‍ സുലൈമാന്‍ ഹാജിയാണെന്ന് പത്രസമ്മേളനത്തില്‍ ഹിന്ദു ഐക്യവേദി നേതാക്കള്‍ പറഞ്ഞു. മുന്‍ എംഎല്‍എയും സിപിഎം സംസ്ഥാന സമിതിയംഗവുമായ കെ.കുഞ്ഞിരാമന്‍ ചെയര്‍മാനായി സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള ക്ലബ് നടത്തിയ ഉത്തരമേഖലാ വള്ളം കളിക്ക് ഒന്നാം സമ്മാന തുകയായ നാല്‍പ്പതിനായിരം രൂപ നല്‍കിയത് സുലൈമാനാണ്. പീസ് നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മത വര്‍ഗ്ഗീയയ വളര്‍ത്തുന്ന പാഠഭാഗങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തി കൊണ്ട് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വലിയൊരു മത ധ്രൂവീകരണത്തിനാണ് ഈ സ്ഥാപനം ശ്രമിക്കുന്നത്. പീസ് സ്‌കൂളില്‍ നിര്‍മ്മിച്ച അനധികൃത കെട്ടിടങ്ങള്‍ പൊളിച്ച് മാറ്റണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവ് മുസ്ലിം ലീഗും സിപിഎമ്മും പഞ്ചായത്തില്‍ സമ്മര്‍ദ്ദം ചെലുത്തിയതിന്റെ ഭാഗമായി നടപ്പിലാക്കിയിട്ടില്ല. സിപിഎമ്മും തൃക്കരിപ്പൂര്‍ പീസ് ഇന്റര്‍ നാഷണല്‍ സ്‌കൂളും തമ്മിലുള്ള അവിശുദ്ധ കൂട്ട് കെട്ടും, സുലൈമാന്‍ ഹാജിയുടെ സാമ്പത്തിക സ്രേതസ്സുകളും അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ സംഘ വിവിധ ക്ഷേത്ര പ്രസ്ഥാനങ്ങളെ അണിനിരത്തി ബഹുജനമാര്‍ച്ച് സംഘടിപ്പിക്കുന്നതെന്ന് പത്രസമ്മേളനത്തില്‍ ജില്ലാ ജനറല്‍ സെക്രട്ടറി ടി.വി.ഷിബിന്‍ തൃക്കരിപ്പൂര്‍ പറഞ്ഞു. ജില്ലാ വര്‍ക്കിംഗ് പ്രസിഡണ്ട് വാമനാചാര്യ, ജനറല്‍ സെക്രട്ടറി രഘുറാം കാളിംങ്കാട് എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.