കഞ്ചാവുമായി തമിഴ്‌നാട് സ്വദേശി അറസ്റ്റില്‍

Monday 24 October 2016 5:09 pm IST

കമ്പംമെട്ട്: വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് വില്‍പ്പന നടത്തി വന്നിരുന്ന തമിഴ്നാട്ടുകാരന്‍ പോലീസ് പിടിയില്‍. തേനി ആണ്ടിപ്പെട്ടി സ്വദേശി ശക്തിവേല്‍ (37) ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ നടത്തിയ പരിശോധനയിലാണ് 400 ഗ്രാം കഞ്ചാവുമായി പ്രതി കുടുങ്ങിയത്. ബസിറങ്ങി കാട്ടിലൂടെയുള്ള വഴിയിലൂടെ ബോര്‍ഡര്‍ കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പോലീസ് പിടിയിലായത്. പൊതിഞ്ഞ നിലയിലായിരുന്നു കഞ്ചാവ്. എറണാകുളം മഹാരാജാസ് കോളേജ് ക്യാമ്പസില്‍ വില്‍പ്പനയ്ക്കായാണ് കഞ്ചാവ് കടത്തിയതെന്ന് പ്രതി മൊഴി നല്‍കിയിരിക്കുന്നത്. എറണാകുളത്ത് മെട്രോയില്‍ ഫയലിങ് വര്‍ക്ക് നടത്തി വരികയാണ് പ്രതി. ഇയാളുടെ സംഘത്തില്‍പ്പെട്ടവര്‍ ഓരോരുത്തരായി നാട്ടില്‍ വന്ന് മടങ്ങും വഴി ഇത്തരത്തില്‍ കഞ്ചാവ് കടത്തുന്നുണ്ടെന്ന് പോലീസ് പറയുന്നു. അഞ്ചു പേര്‍ ഉള്‍പ്പെട്ടതാണ് സംഘം. ഓരോ ആഴ്ചയില്‍ ഒരാള്‍ വീതം നാട്ടില്‍ പോയി മടങ്ങും. ഇത് മറയാക്കിയാണ് കടത്ത്. കുറഞ്ഞ അളവിലുള്ള കഞ്ചാവ് മാത്രമെ കടത്താറുള്ളു എന്നും പ്രതി പറയുന്നു. എസ്ഐ കെ എ റഹീം, ഉദ്യോഗസ്ഥരായ സുരേന്ദ്രന്‍, ജയന്‍, മോഹനന്‍ എന്നിവരടങ്ങിയ സംഘമാണ് കേസ് പിടികൂടിയത്. പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യലിന് ശേഷം ഇന്നലെ വൈകിട്ട് കോടതിയില്‍ ഹാജരാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.