കണ്ണൂര്‍: കണ്ണൂരിലെ അക്രമങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കുമെതിരെ ഉപവാസം സംഘടിപ്പിച്ചു. ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഗുരുധര്‍മ പ്രചരണ സഭയുടെ നേതൃത്വത്തിലാണ് ഉപവാസം സംഘടിപ്പിച്ചത്. കലക്ടറേറ്റിനു മുന്നില്‍ നടന്ന ഉപവാസം ശിവഗിരി മഠത്തിന്റെ പ്രതിനിധി സ്വാമി ഗുരുപ്രസാദ് ഉദ്ഘാടനം ചെയ്തു. അക്രമങ്ങളും കൊലപാതകങ്ങളും അതാത് രാഷ്ട്രീയ നേതൃത്വം വിചാരിച്ചാല്‍ അവസാനിപ്പിക്കാവുന്നതാണെന്ന് ഉപവാസത്തിനെത്തിയവര് വ്യക്തമാക്കി. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും രാഷ്ട്രീയ പഠന, പരിശീലനക്ലാസുകളില്‍ ശ്രീനാരായണ ദര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളുന്ന അനുകമ്പാദശകം, ആത്മോപദേശ ശതകം തുടങ്ങിയ കൃതികള്‍ അണികളെ പഠിപ്പിക്കണമെന്നും ജില്ലാ ഗുരുധര്‍മ പ്രചരണ സഭ ആവശ്യപ്പെട്ടു. കെ.കെ.കൃഷ്ണാനന്ദ ബാബു അധ്യക്ഷത വഹിച്ചു. കെ.പി.എ.റഹീം, സി.പി.നാരായണന്, അഡ്വ.പി.കെ.രവീന്ദ്രന്, പുനലൂര്‍ പ്രഭാകരന് തുടങ്ങിയവര്‍ പ്രസംഗിച്ചു. വൈകീട്ട് സമാപന സമ്മേളനം സ്വാമി പ്രേമാനന്ദ ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: