കണ്ണൂര്‍: ദേശീയപാത 17 ല്‍ സ്ഥലം കയ്യേറി പെട്ടിക്കടകളും ലോട്ടറിസ്റ്റാളുകളും മറ്റ് വ്യാപാര സാമഗ്രികളും വെച്ച് കച്ചവടം നടത്തുന്നവര്‍ ഒക്ടോബര്‍ 31 ന് മുമ്പായി എല്ലാ കൈയേറ്റങ്ങളും ഒഴിയണമെന്ന് അസി.എക്സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. കയ്യേറ്റം ഒഴിയുന്നതിനായി കക്ഷികള്‍ക്ക് നോട്ടീസ് അയച്ചിരുന്നുവെങ്കിലും പലരും കയ്യേറ്റം ഒഴിയാത്ത സാഹചര്യത്തിലാണിത്. 31 നകം കൈയേറ്റങ്ങള്‍ മാറ്റിയില്ലെങ്കില്‍ ഹൈവേ പ്രൊട്ടക്ഷന്‍ ആക്ട് അനുസരിച്ച് അതിനുളള നടപടികള്‍ സ്വീകരിക്കും. ഇതേത്തുടര്‍ന്നുണ്ടാകുന്ന എല്ലാ കഷ്ടനഷ്ടങ്ങള്‍ക്കും കയ്യേറ്റക്കാര്‍ മാത്രമായിരിക്കും ഉത്തരവാദികളെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: