മുഹമ്മ: പാതിരാമണല്‍- തണ്ണീര്‍മുക്കംബണ്ട്- കുമരകം പക്ഷി സങ്കേതം എന്നിവയെ ബന്ധിപ്പിച്ച് സീ- കുട്ടനാട് മാതൃകയില്‍ സീ- പാതിരാമണല്‍ ബോട്ട് സര്‍വ്വീസ് ആരംഭിക്കുമെന്ന് ജലഗതാഗത വകുപ്പ് ഡയറക്ടര്‍ ഷാജി വി. നായര്‍. മുഹമ്മ ജലഗതാഗത വകുപ്പിലെ ജീവനക്കാരുടെ മക്കള്‍ക്ക് വിദ്യാഭ്യാസ അവാര്‍ഡ് വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം.
വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ഡക്ക്ബോട്ട് സര്‍വീസും ഇന്ധന ചെലവ് കുറയ്ക്കാന്‍ സോളാര്‍പാനലും ഉപയോഗിക്കുന്നത് പരിഗണിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
സ്റ്റേഷന് മാസ്റ്റര്‍ കെ.ജി. സാത്വികന് അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: