കിടങ്ങറയില്‍ വൈദ്യുതി മുടക്കം പതിവാകുന്നു

Monday 24 October 2016 8:46 pm IST

മങ്കൊമ്പ്: കെഎസ്ഇബി കിടങ്ങറ സബ്ഡിവിഷനു കീഴില്‍വരുന്ന മുട്ടാര്‍ പ്രദേശങ്ങളില്‍ വൈദ്യുതി മുടക്കം പതിവാകുന്നതായി ആക്ഷേപം. രാത്രി, പകല്‍ ഭേദമില്ലാതെ വൈദ്യുതി മുടങ്ങുന്നത് സമസ്ത മേഖലകളിലും പ്രതിസന്ധി രൂക്ഷമാക്കുന്നു. കൃഷി, ഓഫീസുകള്‍, തൊഴില്‍സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഇവയെല്ലാം തകരാറിലായിരിക്കുകയാണ്. ഗ്രാമപഞ്ചായത്ത് ഓഫീസിന്റെ പ്രവര്‍ത്തനവും വൈദ്യുത മുടക്കത്തെത്തുടര്‍ന്ന് താറുമാറായിരിക്കുകയാണ്. വൈദ്യുതി മുടങ്ങുന്നതിനെത്തുടര്‍ന്ന് ഫ്രണ്ട്ഓഫീസ് പ്രവര്‍ത്തനം താറുമാറായതോടെ വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്നവര്‍ നിരാശരായി മടങ്ങുകയാണ്. പുഞ്ചകൃഷിക്കുള്ള നിലമൊരുക്കല്‍ ജോലികള്‍ നടക്കുന്ന സമയമാണിപ്പോള്‍ ഈ സാഹചര്യത്തില്‍ വൈദ്യുതി മുടങ്ങുന്നത് മോട്ടോറുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് തടസമാകുന്നു. രാത്രികാലങ്ങളില്‍ പരാതി പറയുന്നതിനായി വൈദ്യുതി ഓഫീസിലേക്ക് വിളിച്ചാല്‍ ഫോണ്‍ എടുക്കാറില്ലന്നും ആക്ഷേപമുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.