കോട്ടയം: വൈദേശിക പ്രത്യയശാസ്ത്രങ്ങളും വൈദേശിക സാമ്പത്തിക നയങ്ങളും തകര്‍ന്ന് തരിപ്പണമായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ രാഷ്ട്രത്തിന്റെ ഉയര്‍ച്ച ആ നാട്ടില്‍ വസിക്കുന്ന തൊഴിലാളികളുടെ കൈകളിലാണെന്ന് കേരള പ്രൈവറ്റ് ബസ് ആന്റ് ഹെവി വെഹിക്കിള്‍ ഫെഡറേഷന് സംസ്ഥാന സെക്രട്ടറി കെ.ജി.ഗോപകുമാര്‍ അഭിപ്രായപ്പെട്ടു. കോട്ടയം ജില്ലാ ബസ് തൊഴിലാളി സംഘം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ചിന്തന്‍ ബൈഠക് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹരിത ട്രൈബ്യൂണല്‍ വിധി നടപ്പിലാക്കിയാല്‍ കേരളത്തില്‍ 7200ലധികം ബസുകള്‍ നിരത്തുകളില്‍ നിന്ന് അപ്രത്യക്ഷമാവുകയും ബസ് തൊഴിലാളി മേഖലയില്‍ വലിയ അരക്ഷിതാവസ്ഥ ഉണ്ടാവുകയും ചെയ്യുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മനോജ് മാധവന്, സന്തോഷ് പോള്‍, മോഹനന് നായര്‍, കെ.ജി.അനീഷ്, ജോഷി ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: