കൊച്ചി: പച്ചാളം വടുതല ഏരിയയുടെ ആഭിമുഖ്യത്തില്‍ നന്ന ബിജെപി പ്രവര്‍ത്തക സമ്മേളനം പുതുതലമുറയ്ക്ക് അടിയന്തരാവസ്ഥയുടെ ഇരുള് നിറഞ്ഞ അദ്ധ്യായം പകര്‍ന്ന വേദിയായി. അടിയന്തരാവസ്ഥയില്‍ പീഠനം അനുഭവിച്ച ബിജെപി, ആര്‍എസ്എസ് മുതിര്‍ന്ന നേതാക്കളെ ആദരിച്ചു.
ബിജെപി ദേശീയ കൗണ്‍സില്‍ അംഗമായി തെരഞ്ഞെടുത്ത ആദ്യകാലസംഘ പ്രചാരകനായ എം.കെ.ധര്‍മ്മരാജനെ ആദരിച്ചു. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എം.എന്‍.മധു, ധര്‍മ്മരാജനെ പൊന്നാട അണിയിച്ചു. പച്ചാളം വിജയനെയും, ചന്ദ്രബാബുവിനെയും, ചിറ്റൂര്‍ ഹര്‍ഷനെയും, സി.എസ്.വേണുവിനെയും ആദരിച്ചു. എല്ലാവരും അനുഭവങ്ങള്‍ പങ്കുവെച്ചു.
ഏരിയ പ്രസിഡന്റ് അനില്‍ വടുതലയുടെ അദ്ധ്യക്ഷതവഹിച്ചു. മണ്ഡലം പ്രസിഡന്റ് സി.ജി.രാജഗോപാല്‍ , വൈസ് പ്രസിഡന്റ് അബിജു സുരേഷ്, ജനറല്‍ സെക്രട്ടറി വി.വി.രമേശന്, അമിതാ സുമോദ്, സന്ധ്യ ജയപ്രകാശ്, ജലജ ആചാര്യ, മുരളി കുറംങ്കോട്ട, യു.ആര്.രാജേഷ്, പി.കെ. ദിനില്‍ എന്നിവര്‍ പങ്കെടുത്തു. ഏരിയ ജനറല്‍ സെക്രട്ടറി സെന്തില്‍നാഥ് സ്വാഗതവും, ബിനോജ് നന്ദിയും രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: