കൊച്ചി: ഫാക്ട് ഉദ്യോഗമണ്ഡല്‍ ഡിവിഷനിലെ വെയിങ് ബ്രിഡ്ജില്‍ കൃത്രിമം നടക്കുന്നുവെന്ന പരാതിയെത്തുടര്‍ന്ന് ലീഗല്‍ മെട്രോളജി വിഭാഗം പരിശോധന നടത്തി. 17 ടണ്‍ ഭാരം അളക്കുന്ന വെയ്ബ്രിഡ്ജിലാണ് പരിശോധന നടത്തിയത്.
പരിശോധനയില്‍ കൃത്രിമമൊന്നും കണ്ടെത്താനായില്ലെന്ന് ഫ്ളൈയിങ് സ്ക്വാഡ് അസിസ്റ്റന്റ് കണ്ട്രോളര് ജീസണ്‍ പറഞ്ഞു. മാസങ്ങള്‍ക്ക് മുമ്പ് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. തിരുവനന്തപുരത്ത് നിന്നും കൊണ്ടുവന്ന വെയ്ബ്രിഡ്ജ് പരിശോധന കിറ്റ് ഉപയോഗിച്ചായിരുന്നു പരിശോധന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: