കാട്ടാക്കട: നീര്‍ത്തടങ്ങള്‍ സംരക്ഷിക്കണമെന്ന ആവശ്യവുമായി ബിജെപി കാട്ടാക്കടയില്‍ നീര്‍ത്തടയാത്ര നടത്തി. മാലിന്യം നിറഞ്ഞ നീരുറവകള്‍ നവീകരിക്കണമെന്ന മുദ്രാവാക്യം മുഴക്കിയായിരുന്നു ബിജെപിയുടെ യാത്ര. പഞ്ചായത്തിലെ നീര്ത്തടങ്ങള്ക്കരികിലൂടെ നടത്തിയ സംരക്ഷണയാത്രയില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കാളികളായി. കാട്ടാക്കട ജംഗ്ഷനില്‍ ബിജെപി സംസ്ഥാന സമിതിയംഗം കാട്ടാക്കട ശശി പതാക കൈമാറി യാത്ര ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സന്തോഷ്, ജനറല്‍ സെക്രട്ടറി
മാരായ സി.എസ്. അനില്‍, വിശാഖ്, സെക്രട്ടറി ജെ. ഹരികുമാര്‍, പഞ്ചായത്ത് ഭാരവാഹികളായ കിള്ളി കണ്ണന്, രതീഷ്, കിള്ളി അശോകന്, വാര്‍ഡ് മെമ്പര്‍ ജി. രാധാകൃഷ്ണന് തുടങ്ങിയവര്‍ യാത്രയ്ക്ക് നേതൃത്വം നല്കി. യാത്രയുടെ സമാപനം ദേശീയസമിതിയംഗം പി.കെ. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: