തൃശൂര്‍: സംസ്ഥാന സ്കൂള്‍ നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ തിരുവനന്തപുരം മുന്നില്‍. പത്ത് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ തിരുവനന്തപുരത്തിന് 72 പോയിന്റ്. ഒമ്പത് പോയിന്റുമായി എറണാകുളം രണ്ടാം സ്ഥാനത്ത്. അഞ്ച് പോയിന്റോടെ കോട്ടയം മൂന്നാംസ്ഥാനത്താണ്.
സ്കൂളുകളില്‍ തിരുവല്ലം ബിഎന്‍വിവി ആന്‍ഡ് എച്ച്എസ്എസ് 21 പോയിന്റോടെ ഒന്നാമത്. 14 പോയിന്റോടെ കണ്ണിയന്കുളങ്ങര ഗവ. ഗേള്‍സ് എച്ച്എസ്എസ് രണ്ടാം സ്ഥാനത്തും 11 പോയിന്റോടെ നന്ദിയോട് എസ്കെവിഎച്ച്എസ് മൂന്നാം സ്ഥാനത്തുമുണ്ട്.
തൃശൂര്‍ അക്വാട്ടിക് കോംപ്ലെക്സില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ 1500ഓളം താരങ്ങള്‍ മത്സരിക്കുന്നുണ്ട്. പ്ലസ്ടു, വിഎച്ച്എസ്ഇ വിദ്യാര്‍ഥികളും പങ്കെടുക്കുന്നുണ്ട്. സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും വിഭാഗങ്ങളിലാണ് മത്സരം. 400 മീറ്റര്‍ ഫ്രീസ്റ്റൈല്‍, 100 മീറ്റര്‍ ബാക്ക് സ്ട്രോക്ക്, 50 മീറ്റര്‍ ബട്ടര്‍ഫ്ളൈ സ്ട്രോക്ക്, 4ഃ100 മീറ്റര്‍ മെഡ്ലെ റിലെ എന്നീ മത്സരങ്ങള്‍ ആദ്യദിനം നടന്നു.
നീന്തല്‍ മത്സരങ്ങള്‍ക്കു പുറമെ വാട്ടര്‍പോളോ മത്സരങ്ങളും നടക്കുന്നുണ്ട്. വൈകീട്ട് വാട്ടര്‍പോളോ മത്സരങ്ങള്‍ ആരംഭിച്ചു. വൈകിട്ട് നടന്ന ചടങ്ങില്‍ മേയര്‍ അജിത ജയരാജന് ഉദ്ഘാടനം ചെയ്തു. ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസ ഡയറക്ടര്‍ എം.എസ്. ജയ അധ്യക്ഷയായി. സി.എന്‍. ജയദേവന് എംപി മുഖ്യാതിഥിയായി. ജില്ലാ സ്പോര്‍ട്സ് കോ-ഓര്‍ഡിനേറ്റര്‍ എം.പി. ഫ്രാന്‍സിസ്, എം.എസ്. സമ്പൂര്‍ണ, വിന്‍സെന്റ് കാട്ടൂക്കാരന്‍, എല്‍.പി. അനില്‍, നാരായണന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: