സുധാകര്‍ റെഡ്ഡി സിപിഐ ജനറല്‍ സെക്രട്ടറി

Saturday 31 March 2012 10:43 pm IST

പാട്ന: എസ്‌.സുധാകര്‍ റെഡ്ഡിയെ സിപിഐ ദേശീയ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തു. 1997 മുതല്‍ സെക്രട്ടറിയായി തുടരുന്ന എ.ബി. ബര്‍ദാന്‌ പകരമായാണ്‌ സുധാകര്‍ റെഡ്ഡിയെ തെരഞ്ഞെടുത്തത്‌. പാട്നയില്‍ ചേര്‍ന്ന സിപിഐ നാഷണല്‍ കൗണ്‍സില്‍ എതിരില്ലാതെയാണ്‌ സുധാകര്‍റെഡ്ഡിയെ ദേശീയ സെക്രട്ടറിയായി തെരഞ്ഞെടുത്തതെന്ന്‌ പാര്‍ട്ടി വക്താവ്‌ കുമാര്‍ അതുല്‍ പറഞ്ഞു.
എ.ബി. ബര്‍ദാന്‍, ഗുരുദാസ്‌ ദാസ്‌ ഗുപ്ത, ഡി. രാജ, അമര്‍ജിത്‌ കൗര്‍, അതുല്‍ അന്‍ജന്‍, ഷമീം ഫൈസി, പന്ന്യന്‍ രവീന്ദ്രന്‍, രാമേന്ദ്രകുമാര്‍ എന്നിവരെ നാഷണല്‍ കൗണ്‍സില്‍ അംഗങ്ങളായും തെരഞ്ഞെടുത്തിട്ടുണ്ട്‌. ആന്ധ്രാപ്രദേശില്‍നിന്നുള്ള സിപിഐ നേതാവായ റെഡ്ഡി രണ്ടുതവണ ലോക്സഭയിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്‌. സി.കെ.ചന്ദ്രപ്പന്റെ ഒഴിവിലേക്കാണ്‌ പന്ന്യന്‍ രവീന്ദ്രനെ തെരഞ്ഞെടുത്തത്‌. ഇതിനിടെ പാര്‍ട്ടി നയരേഖക്ക്‌ ബദല്‍ രേഖയുണ്ടാക്കിയ ഗുരുദാസ്‌ ദാസ്ഗുപ്ത തന്റെ നിലപാടില്‍ ഉറച്ചുനിന്നു.പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.