ന്യൂദല്‍ഹി: കളിക്കളത്തിലായാലും പുറത്തായാലും എതിരാളികളെ വെറുതെ വിടാറില്ല മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വീരേന്ദര്‍ സേവാഗ്. എതിരാളികള്‍ക്കെതിരെ ട്രോള്‍ ചെയ്യാന്‍ പറ്റുന്ന ഒരവസരവും പാഴാക്കാറുമില്ല.
ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ പാക്കിസ്ഥാനെ തോല്‍പ്പിച്ച, ക്രിക്കറ്റില്‍ ന്യൂസിലന്‍ഡിനെ കീഴടക്കിയ ടീമുകളെ അഭിനന്ദിച്ച് വീരു ട്വീറ്റ് ചെയ്തു.
“”ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ചത് ഗംഭീരമായിരുന്നു. എങ്കിലും ഹോക്കിയില്‍ പാക്കിസ്ഥാനെ ഒരു തവണ കൂടി പരാജയപ്പെടുത്തി”, വീരു ട്വീറ്റ് ചെയ്തു. ആയിരക്കണക്കിനു പേര് ഇത് റീ ട്വീറ്റ് ചെയ്തതോടെ സന്ദേശം തരംഗമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: