നായകളാണ് ഇപ്പോള്‍ എവിടെയും താരം. ഇവിടെ നായയെ കൊല്ലണോ? സംരക്ഷിക്കണമോ? എന്നാണ് ചര്‍ച്ച. എന്നാല്‍, ഓസ്ട്രേലിയയില്‍ പരസ്യ മോഡലാണ് നായ. ‘ടീ’ എന്നു പേരുള്ള അഫ്ഗാന് വേട്ടനായയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. വേറൊന്നുമല്ല നായകള്‍ക്കുള്ള ഭക്ഷ്യവസ്തുക്കളില്‍ അഭിനയിച്ചു അഞ്ചു വയസുള്ള ‘ടീ’.
പരസ്യം പുറത്തിറങ്ങിയതോടെ ടീയുടെ മാറ്റ് കൂടി. വേറെ പരസ്യ കമ്പനിക്കാരും തേടിയെത്തുന്നു. ശ്വാന പ്രദര്‍ശനത്തിലെ താരമായിരുന്നു ഒരുകാലത്ത്. അതില്‍ നിന്നു വിരമിച്ച ശേഷമാണ് അഭിനയത്തില്‍ ഒരുകൈ നോക്കിയത്. ഇപ്പോള്‍ പണ്ടത്തേക്കാള്‍ പ്രശസ്തനുമായി.
ടീയുടെ പ്രശസ്തിയില്‍ അഭിമാനമുണ്ടെന്ന് ഉടമസ്ഥന് ലൂക്ക് കവനാഗ് പറഞ്ഞു. ഇതിനകം പത്ത് ലക്ഷം പേര് ടീയുടെ ചിത്രം സമൂഹമാധ്യമം വഴി പ്രചരിപ്പിച്ച് കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: