ജിഎസ്ടിയെക്കുറിച്ച് ഫിക്കി ഏകദിന ശില്‍പശാല 28ന്

Tuesday 25 October 2016 9:30 am IST

കൊച്ചി: കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കാന്‍ പോകുന്ന ഗുഡ്‌സ് ആന്റ് സര്‍വീസസ് ടാക്‌സിനെയും (ജിഎസ്ടി) അതിന്റെ വിവക്ഷകളെയും കുറിച്ച് ഇന്ത്യന്‍ ചേംബേഴ്‌സ് ഓഫ് കോമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രി (ഫിക്കി) കെപിഎംജിയുമായി ചേര്‍ന്ന് 28ന് ഏകദിന ശില്‍പശാല സംഘടിപ്പിക്കുന്നു. പനമ്പിള്ളി നഗറിലെ ഹോട്ടല്‍ അവന്യു സെന്ററില്‍ നടക്കുന്ന ശില്‍പശാല 10 മണിക്ക് സെന്‍ട്രല്‍ എക്‌സൈസ്, കസ്റ്റംസ് ആന്റ് സര്‍വീസ് ടാക്‌സ് കേരള ചീഫ് കമ്മീഷണര്‍ പുല്ലേല നാഗേശ്വര റാവു ഉദ്ഘാടനം ചെയ്യും. വാണിജ്യനികുതി ഡെപ്യൂട്ടി കമ്മീഷണര്‍ (ഇന്റലിജന്‍സ്) എസ് ശിവന്‍കുട്ടി മുഖ്യപ്രഭാഷണം നടത്തും. ഫിക്കി സഹ ചെയര്‍മാനും കെപിഎംജി ഇന്‍ഡയറക്ട് ടാക്‌സ് വിഭാഗം മേധാവിയുമായ സച്ചിന്‍മേനോന്‍, ഫിക്കി കേരള കൗണ്‍സില്‍ സഹ ചെയര്‍മാന്‍ ദീപക് അസ്വാനി എന്നിവര്‍ സംസാരിക്കും. ജിഎസ്ടി മാതൃകാ നിയമത്തിന്റെ അടിസ്ഥാന സവിശേഷതകളെക്കുറിച്ചുള്ള പൊതു അവലോകനം, ജിഎസ്ടിയിലേക്കുള്ള പരിവര്‍ത്തന വേളയിലെ പ്രശ്‌നങ്ങളും ആശങ്കകളും, ചരക്കു വിതരണത്തിലെ സമയം, സ്ഥലം എന്നിവയെക്കുറിച്ചുള്ള ജിഎസ്ടിയുടെ കാഴ്ചപ്പാട്, ജിഎസ്ടിയിലെ വിലനിര്‍ണയവും ഇന്‍പുട് ക്രെഡിറ്റും സംബന്ധിച്ച വ്യവസ്ഥകള്‍ തുടങ്ങിയ വിഷയങ്ങളില്‍ പ്രത്യേക സെഷനുകള്‍ നടക്കും. മുതിര്‍ന്ന പരോക്ഷ നികുതി ഉപദേശകനായ സവിത് ഗോപാല്‍, പരോക്ഷ നികുതി വിദഗ്ധന്‍ ഭാവന ദോഷി, ഐഎംസി മുന്‍ പ്രസിഡണ്ട് മനീഷ് വസര്‍ക്കര്‍, കെപിഎംജി ടെക്‌നിക്കല്‍ ഡയറക്ടര്‍ കെ ജയരാമന്‍ തുടങ്ങിയവാണ് വിവിധ സെഷനുകള്‍ നയിക്കുന്നത്. രജിസ്‌ട്രേഷനും വിവരങ്ങള്‍ക്കും 04844058041 / 42/, 09746903555, kesc@ficci.com

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.