പേരാമ്പ്ര: ആവള മൂഴിക്കല്‍ കടവില്‍ നിന്ന അനധികൃതമായി മണല്‍ വാരാനെത്തിയവരെ തടയാനെത്തിയ മേപ്പയ്യൂര്‍ എസ്ഐ ജിതേഷിനെ വണ്ടി ഇടിച്ച് വധിക്കാന്‍ ശ്രമിച്ച രണ്ട് പേരെ പയ്യോളി സിഐ വിനോദ് അറസ്റ്റ് ചെയ്തു. ടിപ്പര്‍ ലോറി ഡ്രൈവര്‍ പെരിഞ്ചേരി താഴെക്കുന്നത്ത് ഷിജിന് ലാല്‍ (21), പെരിഞ്ചേരി താഴെ സുബൈര്‍ (32) എന്നിവരാണ് അറസ്റ്റിലായത് പയ്യോളി മുന്‍സിഫ് മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. ഇനിയും മൂന്ന് പ്രതികളെ കൂടി കിട്ടാനുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: