തിരുവണ്ണൂര്‍ കോട്ടണ്‍ മില്‍ തുറക്കാന്‍ നടപടി വേണം

Tuesday 25 October 2016 10:13 am IST

കോഴിക്കോട്: തിരുവണ്ണൂര്‍ കോട്ടണ്‍ മില്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ട് കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗം. ഇന്നലെ ചേര്‍ന്ന യോഗത്തില്‍ ബിജെ പി കൗണ്‍സില്‍ പാര്‍ട്ടി ലീഡ ര്‍ കൂടിയായ നമ്പിടി നാരായണനാണ് കോട്ടണ്‍മില്‍ വിഷ യം ശ്രദ്ധക്ഷണിക്കലായി കൊണ്ടുവന്നത്. സംസ്ഥാന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനം കെഎസ്ഇബിക്ക് കുടിശ്ശിക വരുത്തിയതിനാല്‍ വൈദ്യുതി ബന്ധം വിച്ഛേദിച്ചതുകാരണം തൊഴിലാളികള്‍ക്ക് ലേ ഓഫ് നല്‍കിയിരിക്കുകയാണ്. ദുരിതത്തിലായ തൊഴിലാളികളെ സഹായിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണം. കെഎസ്ഇബിയുമായി ബന്ധപ്പെട്ട് സ്ഥാപനം പ്രവര്‍ ത്തിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടല്‍ നടത്തണം. തൊഴിലാളികളുടെ ഇഎസ്‌ഐ, പിഎഫ് ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുന്ന സ്ഥിതിയിലാണ് കാര്യങ്ങള്‍. ഇത് അടിയന്തരമായി സംസ്ഥാന സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താന്‍ കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗം ഇടപെടണമെന്നും നമ്പിടി നാരായണന്‍ ആവശ്യപ്പെട്ടു. വിഷയം സംസ്ഥാന സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താമെന്നും കൗണ്‍സിലിന്റെ വികാരം അറിയിക്കുമെന്നും മേയര്‍ മറുപടി നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.