ഫ്രാന്‍സിലെ അഭയാര്‍ഥി ക്യാമ്പ് ഒഴിപ്പിച്ചു തുടങ്ങി

Tuesday 25 October 2016 10:58 am IST

പാരീസ്: വടക്കന്‍ ഫ്രാന്‍സിലെ തുറമുഖ നഗരമായ കലായിസിലെ അഭയാര്‍ഥി ക്യാമ്പ് ഒഴിപ്പിച്ചു തുടങ്ങി. ജംഗിള്‍ ക്യാമ്പ് എന്നറിയപ്പെടുന്ന ഇവിടെനിന്ന് 2,318 അഭയാര്‍ഥികളെ ഒഴിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു. ഏഴായിരത്തോളം വരുന്ന അഭയാര്‍ഥികളെ പുറത്താക്കി ക്യാമ്പ് പൊളിക്കാന്‍ ദിവസങ്ങളെടുക്കുമെന്നാണ് കരുതുന്നത്. ഇവിടെ നിന്ന് ഒഴിപ്പിക്കുന്ന അഭയാര്‍ഥികളെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ക്യാമ്പുകളിലേക്കാണ് മാറ്റുന്നത്. അഭയാര്‍ഥികള്‍ സമാധാനപരമായി ഒഴിപ്പിക്കലിന് സന്നദ്ധമായതായാണ് റിപ്പോര്‍ട്ടുകള്‍. പശ്ചിമേഷ്യയില്‍നിന്നും മറ്റും ഫ്രാന്‍സിലെത്തുന്ന അഭയാര്‍ഥികള്‍ ബ്രിട്ടനിലേക്കു കടക്കുന്നതിനു വേണ്ടിയാണ് കലായിസില്‍ തമ്പടിച്ചിരുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.