പക്ഷിപ്പനി: താറാവ് കര്‍ഷകര്‍ ആശങ്കയില്‍

Tuesday 25 October 2016 12:16 pm IST

ആലപ്പുഴ: പക്ഷിപ്പനി സ്ഥിരീകരിച്ച ആലപ്പുഴയില്‍ താറാവ് കര്‍ഷകര്‍ ആശങ്കയില്‍. കുട്ടനാട്, തകഴി മേഖലകളിലെ താറാവുകളിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗം ബാധിച്ച് അയ്യായിരത്തോളം താറാവുകളാണ് ചത്തൊടുങ്ങിയത്. ക്രിസ്‌മസ്, ന്യൂഇയര്‍ വിപണി ലക്ഷ്യമിട്ടാണ് ആലപ്പുഴയില്‍ കര്‍ഷകര്‍ താറാവ് വളര്‍ത്തിയത്. ഇതിനായി കര്‍ഷകര്‍ വലിയ തോതില്‍ പണവും മുടക്കിയിരുന്നു. രോഗബാധ തങ്ങളെ കടക്കെണിയിലാക്കുമെന്നാണ് കര്‍ഷകരുടെ ആശങ്ക. അതേസമയം കഴിഞ്ഞ വര്‍ഷത്തെപ്പോലെ താറാവുകളെ കൂട്ടത്തോടെ കൊന്നൊടുക്കേണ്ട സ്ഥിതിവിശേഷം ഇത്തവണയില്ലെന്നാണ് കൃഷിവകുപ്പ് അറിയിച്ചിരിക്കുന്നത്. സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി കളക്ടറുടെ അധ്യക്ഷതയില്‍ ഇന്ന് ഉന്നതതലയോഗം ആലപ്പുഴയില്‍ ചേരുന്നുണ്ട്. ഈ യോഗത്തില്‍ തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യും. രോഗം സ്ഥിരീകരിച്ച മേഖലകളിലെ താറാവുകളെ കൊല്ലുക എന്ന തീരുമാനമാണ് അധികൃതര്‍ ഇപ്പോള്‍ കൈക്കൊണ്ടിരിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.