ബിജെപി പ്രകടനത്തിനുനേരെ കല്ലേറ്‌; വ്യാപക അക്രമത്തിന്‌ ലീഗ്‌ ശ്രമം

Saturday 31 March 2012 11:23 pm IST

കാസര്‍കോട്‌: ബിജെപി ഓഫീസുകള്‍ക്കുനേരെയുണ്ടായ അക്രമസംഭവങ്ങളില്‍ പ്രതിഷേധിച്ച്‌ ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിന്‌ നേരെ കല്ലേറ്‌ നടത്തിയത്‌ വ്യാപക അക്രമത്തിനുള്ള മുസ്ളിം ലീഗ്‌ ശ്രമത്തിണ്റ്റെ ഭാഗമാണെന്ന്‌ സൂചന. കറന്തക്കാട്ടുനിന്നും ആരംഭിച്ച പ്രകടനം ബാങ്ക്‌ റോഡ്‌ വഴി ട്രാഫിക്‌ സര്‍ക്കിള്‍ കഴിഞ്ഞ്‌ പഴയ ബസ്സ്റ്റാണ്റ്റില്‍ കൂടി കടന്നുപോകവേയാണ്‌ സംഘടിച്ചെത്തിയ ഒരുകൂട്ടം എസ്ടിയു, ലീഗ്‌ പ്രവര്‍ത്തകര്‍ മുസ്ളിംലീഗ്‌ ജില്ലാ കമ്മറ്റി ഓഫീസിനുമുന്നില്‍ വെച്ച്‌ വ്യാപകമായി കല്ലേറ്‌ നടത്തിയത്‌. കല്ലേറ്‌ നടത്തിയവരെ തുരത്തി ഓടിക്കാന്‍ പോലീസ്‌ രണ്ട്‌ തവണ ഗ്രനേഡ്‌ പ്രയോഗിച്ചു. എന്നിട്ടും പിരിഞ്ഞു പോകാന്‍ കൂട്ടാക്കാത്ത ലീഗ്‌-എസ്ടിയു പ്രവര്‍ത്തകരെ പോലീസ്‌ ലാത്തിവീശി തുരത്തി ഓടിക്കുകയായിരുന്നു. അതിനിടയില്‍ പ്രകാശ്‌ സ്റ്റുഡിയോ, ദിനേഷ്‌ കൂള്‍ബാര്‍ എന്നീസ്ഥാപനങ്ങള്‍ക്കുനേരെ കല്ലേറുണ്ടായത്‌. കല്ലേറ്‌ നടത്തിയ ഒരാളെ പോലീസ്‌ കസ്റ്റഡിയില്‍ എടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.