കണ്ണിനും വേണം കരുതല്‍

Tuesday 25 October 2016 6:25 pm IST

കണ്ണുകളുടെ സംരക്ഷണത്തില്‍ ശ്രദ്ധ കൂടുതല്‍ ആവശ്യമാണ്. അഞ്ച് ഇന്ദ്രിയങ്ങളില്‍ ഏറ്റവും മനോഹരമായ നയനങ്ങള്‍ പരിചരിക്കുന്നതിനെ ആശ്രയിച്ചാണ് അതിന്റെ ആരോഗ്യം. കണ്ണുകളുടെ ആരോഗ്യം പരിപാലിക്കാന്‍ അധികം കാശുമുടക്കില്ലാതെ തന്നെ ചില മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാം. അതിനിതാ ചില ഔഷധക്കൂട്ടുകള്‍. നന്ത്യാര്‍വട്ടപ്പൂക്കള്‍ ശുദ്ധജലത്തിലിട്ട് രാത്രി മുഴുവന്‍ വയ്ക്കുക. പിറ്റേന്ന് പൂവ് മാറ്റിയ ശേഷം ഈ വെള്ളം കൊണ്ട് കണ്ണ് കഴുകുക. നേത്രരോഗങ്ങള്‍ തടയാനും കണ്ണിന്റെ തിളക്കവും ആരോഗ്യവും നിലനിര്‍ത്താനും സാധിക്കും. വെള്ളരി, ഉരുളക്കിഴങ്ങ് ഇവയിലേതെങ്കിലും മുറിച്ച് കണ്ണിന് മീതെ വച്ച് ഏതാനും മിനിറ്റിനുശേഷം മാറ്റുക. കാരറ്റും ഉരുളക്കിഴങ്ങും സമം അരച്ച് കുഴമ്പു രൂപത്തിലാക്കി കണ്ണിനു ചുറ്റും പുരട്ടുക. കണ്‍തടങ്ങളുടെ സൗന്ദര്യം വര്‍ധിക്കും. കാരറ്റ് നീര് തേന്‍ ചേര്‍ത്ത് പതിവായി കണ്ണിനടിയില്‍ പുരട്ടുന്നതും പച്ചമല്ലി ചതച്ചിട്ട് തിളപ്പിച്ച വെള്ളം ആറിയ ശേഷം അരിച്ചെടുത്ത് കണ്ണിലൊഴിക്കുന്നതും ഉത്തമം. കരിക്കിന്‍ വെള്ളം കൊണ്ട് മുഖം കഴുകുക. തണുത്ത പാലില്‍ പഞ്ഞി മുക്കി കണ്ണിനു മീതെ വയ്ക്കുക. ശുദ്ധമായ പനിനീരോ, തുളസിനീരോ ഓരോ തുള്ളി വീതം കണ്ണിലിറ്റിക്കുന്നത് കാഴ്ചയ്ക്ക് നല്ലതാണ്. മുരിങ്ങത്തളിര് പിഴിഞ്ഞ നീര് തേന്‍ ചേര്‍ത്ത് കണ്ണെഴുതുക. കാഴ്ച ശക്തി വര്‍ധിക്കും. ഇളനീര്‍ കുഴമ്പ് പുരട്ടിയാല്‍ കണ്ണിലെ മാലിന്യങ്ങള്‍ നീങ്ങി കണ്ണ് ശുദ്ധമാകും. നിത്യവും കണ്ണെഴുതുക. നേത്രത്തില്‍ അടിഞ്ഞുകൂടുന്ന അഴുക്കുകളെ ഫലപ്രദമായി പുറത്തുകളയുന്നതിന് സഹായിക്കും മൂക്കാത്ത വെള്ളരി മുറിച്ച് തണുപ്പിച്ച് ദിവസവും പത്ത് മിനിറ്റ് നേരം കണ്ണിനു മേല്‍ വയ്ക്കുന്നത് കണ്ണിനുചുറ്റുമുള്ള കറുപ്പ് നിറം മാറാന്‍ സഹായിക്കും. ഒലിവ് ഓയിലും പുതിനയിലയും തേനും ചേര്‍ത്തരച്ച് രാത്രി കണ്ണിനു താഴെ പുരട്ടുന്നതുംതക്കാളിനീരും നാരങ്ങാനീരും തമ്മില്‍ കലര്‍ത്തി കണ്ണിനു ചുറ്റും പുരട്ടുന്നതും കറുപ്പ് നിറം മാറാന്‍ ഫലപ്രദമാണ്. പാലും നേന്ത്രപ്പഴവും അരച്ച് കണ്‍തടങ്ങളില്‍ പുരട്ടുക. തേന്‍ പുരട്ടുക.കസ്തൂരി മഞ്ഞളും രക്തചന്ദനവും തുല്യമായി അരച്ച് പുരട്ടുക.താമരപ്പൂവിനകത്തെ അരി അരച്ച് കണ്ണിനു ചുറ്റും പുരട്ടുക. പശുവിന്‍ നെയ്യ് പുരട്ടുക തുടങ്ങിയ മാര്‍ഗ്ഗങ്ങളിലൂടെയും കണ്‍ തടങ്ങളിലെ കറുപ്പിനെ പ്രതിരോധിക്കാം. കണ്‍കുരു മാറ്റാനുമുണ്ട് ചില വഴികള്‍ കടുക്ക തേനിലരച്ച് പുരട്ടുക. പൂവാം കുറുന്തല്‍ പൂവ് ഇട്ട്വെള്ളം തിളപ്പിച്ച് കണ്ണു കഴുകുക. ഇരട്ടി മധുരം തേനില്‍ ചാലിച്ച് പുരട്ടുക. തഴുതാമവേര് തേനിലരച്ച് കണ്‍പോളയില്‍ പുരട്ടുക. കണ്‍കുരു മാറിക്കിട്ടും. നന്ത്യാര്‍വട്ടത്തിന്റെ കായ ഇടിച്ചു പിഴിഞ്ഞ നീര് കറിവേപ്പില നീരില്‍ ചാലിച്ച് കണ്ണിലെഴുതിയാല്‍ കണ്ണിന്റെ വേദന മാറിക്കിട്ടും. നന്ത്യാര്‍വട്ട നീര് മുലപ്പാല്‍ ചേര്‍ത്ത് കണ്ണിലൊഴിക്കുന്നതും നല്ലതാണ്. മുരിങ്ങ നീരും തേനും ചേര്‍ത്ത് കണ്ണെഴുതുക, പച്ചമല്ലി ചതച്ചിട്ട് വെള്ളം തിളപ്പിച്ച് ആറിയശേഷം അരിച്ചെടുത്ത് കണ്ണിലൊഴിക്കുന്നതും വേദനമാറാന്‍ സഹായിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.