ബിജെപി മണ്ഡലം കണ്‍വെന്‍ഷന്‍

Tuesday 25 October 2016 9:33 pm IST

മട്ടന്നൂര്‍: ബിജെപി മട്ടന്നൂര്‍ നിയോജകമണ്ഡലം സമ്പൂര്‍ണ്ണ കണ്‍വെന്‍ഷന്‍ മട്ടന്നൂര്‍ ലക്ഷ്മി ഹാളില്‍ നടന്നു. ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ് ഉദ്ഘാടനം ചെയ്തു. മട്ടന്നൂര്‍ മണ്ഡലം പ്രസിഡണ്ട് രാജന്‍ പുതുക്കുടി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെല്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.രഞ്ചിത്ത്, യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് ബിജു ഏളക്കുഴി, വി.വി.ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. സജു, ഷിജു, രതീശന്‍, പി.സി.രാജന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.