കുമളി: തോട്ടം മേഖലയില്‍ വാറ്റ് ചാരായം വില്‍പ്പന നടത്തുന്നയാളെ വാറ്റ് ഉപകരണങ്ങളുമായി എക്സൈസ് സംഘം പിടികൂടി. ചെങ്കര കുരിശുമല പുതുവല്‍ വിജയന്(54) ആണ് പിടിയിലായത്. വിജയന്റെ വീട്ടില്‍ ചാരായം വാറ്റുന്നതായി ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.
പതിനാല് ലിറ്റര്‍ ചാരായവും 600 ലിറ്റര്‍ കോടയും വാറ്റാന്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളും എക്സൈസ് പിടികൂടി. വണ്ടിപ്പെരിയാര്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ എസ്.ഷാജി പ്രിവന്റീവ് ഓഫീസര്‍മാരായ കൃഷ്ണകുമാര്‍,പി.ഡി,സേവ്യര്‍ സിവില്‍ ഓഫീസര്‍മാരായ രാജ്കുമാര്,അനീഷ് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധയിലാണ് ചാരായവും കോടയും വാറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തത്.പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: