ചാത്തമ്പള്ളി വിഷകണ്ഠന്‍ ക്ഷേത്രം പുത്തരി അടിയന്തിരം തുടങ്ങി

Tuesday 25 October 2016 9:14 pm IST

മയ്യില്‍: കൊളച്ചേരി ശ്രീ ചാത്തമ്പള്ളി വിഷകണ്ഠന്‍ ക്ഷേത്രത്തിലെ പുത്തരി അടിയന്തിരത്തിന് തുടക്കമായി. ഇതിന്റെ ഭാഗമായി ക്ഷേത്രം തന്ത്രി കരുമാരത്തില്ലത്ത് പരമേശ്വരന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ വിവിധ താന്ത്രിക കര്‍മ്മങ്ങള്‍ നടന്നു. വൈകുന്നേരം മുതല്‍ ഇളംകോലം, വിഷകണ്ഠന്റെ വെള്ളാട്ടവും തോറ്റവും ഗുളികന്റെ വെള്ളാട്ടം, എള്ളെടുത്ത് ഭഗവതിയുടെ കലശം എന്നിവ നടന്നു. ഇന്ന് പുലര്‍ച്ചെ ഗുളികന്‍തിറ അഞ്ചിന് വിഷകണ്ഠന്‍ ദൈവം പുറപ്പെടല്‍, തുടര്‍ന്ന് ദൈവത്തെ എതിരേല്‍ക്കലും ചൊല്ലുവിളിയും രാവിലെ 10ന് കരുമാരത്തില്ലത്ത് എഴുന്നള്ളിച്ച് പോക്ക്, തുടര്‍ന്ന് 11ന് തിരിച്ച്‌വരവ്, എള്ളെടുത്ത് ഭഗവതി, ഉച്ചക്ക് 1 മണിക്ക് വല്ല്യതമ്പുരാട്ടിയും വഴിപാട് നിവേദ്യവും വൈകുന്നേരം 6.30ന് വിഷകണ്ഠന്‍ ദൈവം മുടിയിറക്കല്‍ തുടങ്ങിയവയാണ് പ്രധാന പരിപാടികള്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.