കണ്ണൂര്‍: കണ്ണപുരം ഗ്രാമപഞ്ചായത്ത് ഒമ്പതാം വാര്‍ഡായ മൊട്ടമ്മലില്‍ ഉപതെരഞ്ഞെടുപ്പ് നടത്തുന്നതിനു മുന്നോടിയായി കരട് വോട്ടര്‍ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. 2016 ജനുവരി ഒന്നിനോ അതിനു മുമ്പോ 18 വയസ്സ് തികഞ്ഞവരെ ഉള്‍പ്പെടുത്തിയാവും പട്ടിക പ്രസിദ്ധീകരിക്കുക. നവംബര്‍ 14 വരെ പരാതികള്‍ സമര്‍പ്പിക്കാം. 23നു മുമ്പായി പരാതികളില്‍ തീര്‍പ്പ് കല്‍പ്പിച്ച് 26ന് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുമെന്ന് ഡെപ്യൂട്ടി കലക്ടര്‍ (ഇലക്ഷന്) സി.എം.ഗോപിനാഥന് അറിയിച്ചു. വാര്‍ഡ് മെമ്പര്‍ അപകടത്തില്‍ മരണമടഞ്ഞതിനെ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: