കംഫര്‍ട്ട് സ്റ്റേഷന്‍ ശോച്യാവസ്ഥ: ബിജെപി പഞ്ചായത്ത് ഓഫീസ് മാര്‍ച്ച് നടത്തി

Tuesday 25 October 2016 9:40 pm IST

പൊന്‍കുന്നം: എല്ലാവര്‍ക്കും ശൗചാലയം എന്ന പദ്ധതി പ്രഖ്യാപിച്ചുകൊണ്ട് സ്വച്ഛ് ഭാരത് പദ്ധതിയുമായി നരേന്ദ്രമോദി സര്‍ക്കാര്‍ മുന്നോട്ട് വന്നപ്പോള്‍ അതിനെ പരിഹസിച്ച മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഭരിക്കുന്ന പഞ്ചായത്തില്‍ പൊതു ശൗചാലയത്തിന്റെ അവസ്ഥ ദയനീയമായിരിക്കുമെന്ന് ബിജെപി മദ്ധ്യമേഖല പ്രസിഡന്റ് അഡ്വ. എന്‍. കെ. നാരായണന്‍ നമ്പൂതിരി. പൊന്‍കുന്നം പ്രൈവറ്റ് ബസ്സ്റ്റാന്റിലെ കംഫര്‍ട്ട് സ്റ്റേഷന്റെ ശോച്യാവസ്ഥയ്ക്ക് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് ബിജെപി ചിറക്കടവ് പഞ്ചായത്ത് കമ്മറ്റി പഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി ചിറക്കടവ് നോര്‍ത്ത് പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ജി. ഹരിലാല്‍ അദ്ധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ ട്രഷറര്‍ കെ.ജി.കണ്ണന്‍, രാജേഷ് കര്‍ത്ത, പി.ആര്‍. ഗോപന്‍, വി.ആര്‍. രഞ്ജിത്ത്, എം.ജി. വിനോദ്, അഭിലാഷ് ബാബു, വൈശാഖ് എസ്. നായര്‍, ഉഷാ രാധാകൃഷ്ണന്‍, ഉഷാകൃഷ്ണപിള്ള, വിഷ്ണു എസ്. നായര്‍, പി.ആര്‍. ദാസ്, ആര്‍. മോഹനന്‍, പി.ജി. ഗോപുകൃഷ്ണന്‍, ഉഷാ ശ്രീകുമാര്‍, സോമ അനീഷ്, വി.ജി. രാജി തുടങ്ങിയവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.