തൃശൂര്‍: തൃശൂരില്‍ നടക്കുന്ന സംസ്ഥാന സ്കൂള്‍ നീന്തല്‍-വാട്ടര്‍പോളോ ചാമ്പ്യന്‍ഷിപ്പില്‍ തിരുവനന്തപുരം ജില്ല കുതിക്കുന്നു
ചാമ്പ്യന്‍ഷിപ്പില്‍ ഇതുവരെ നാല് റെക്കോഡുകള്‍ പിറന്നു. രണ്ടുദിവസം പൂര്‍ത്തിയായപ്പോള്‍ തിരുവനന്തപുരത്തിന് 174 പോയിന്റ്. ആണ്-പെണ് വിഭാഗത്തിലും തിരുവനന്തപുരം തന്നെ ഒന്നാമത്. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ 92ഉം പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ 82ഉം പോയിന്റുകള്‍ തിരുവനന്തപുരം നേടി. ഓവറോള്‍ പോയിന്റ് പട്ടികയില്‍ 43 പോയിന്റുമായി എറണാകുളം ജില്ല രണ്ടാംസ്ഥാനത്തും, 22 പോയിന്റുമായി തൃശൂര്‍ മൂന്നാം സ്ഥാനത്തുമാണ്.
പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ തൃശൂര്‍ രണ്ടാംസ്ഥാനത്തും കോട്ടയം മൂന്നാം സ്ഥാനത്തുമുണ്ട്. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ എറണാകുളത്തിന് 38ഉം തൃശൂരിന് 11 പോയിന്റും ലഭിച്ചു. സീനിയര്‍ ആണ്‍കുട്ടികളുടെ അമ്പത് മീറ്റര്‍ ബട്ടര്‍ഫ്ളൈ സ്ട്രോക്കില്‍ അഭിജിത് ജിഗനും, ജൂനിയര്‍ ആണ്‍കുട്ടികളുടെ 200 മീറ്റര്‍ ബ്രസ്റ്റ് സ്ട്രോക്കില്‍ കോഴിക്കോടിന്റെ ജോര്‍ജ്ജ് എസ് കടലിക്കാട്ടിലും എറണാകുളത്തിന്റെ എം.ബി. അനന്തുവും പി.ജെ. ജഗന്നാഥനുമാണ് റെക്കോഡുകള്‍ നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: