=ക്വാലാലംപൂര്‍: ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. ഇന്നലെ നടന്ന കളിയില്‍ മറുപടിയില്ലാത്ത ഒമ്പത് ഗോളുകള്‍ക്ക് ചൈനയെ തകര്‍ത്തു. വിജയത്തോടെ ഇന്ത്യ സെമിയില്‍. 4 കളികളില്‍ നിന്ന് 10 പോയിന്റാണ് ഇന്ത്യക്കുള്ളത്.
ഇന്ത്യക്ക് വേണ്ടി 9, 39 മിനിറ്റുകളില്‍ ആകാഷ്ദീപ് സിങ്ങ്, 19, 40 മിനിറ്റുകൡ യൂസഫ് അഫാന്, 22, 51 മിനിറ്റുകളില്‍ ജസ്ജിത് സിങ്ങ്, 25-ാം മിനിറ്റില്‍ രൂപിന്ദര്‍പാല്‍ സിങ്ങ്, 34-ാം മിനിറ്റില്‍ തിമ്മയ്യ, 37-ാം മിനിറ്റില്‍ ലൡത് ഉപാദ്ധ്യായ എന്നിവര്‍ ഗോള്‍ നേടി. മറ്റൊരു കളിയില്‍ ജപ്പാന്റെ കനത്ത വെല്ലുവിളി പാക്കിസ്ഥാന് മറികടന്നു. മൂന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് പാക് ടീം ജയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: