അബുദാബി: വെസ്റ്റിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പര പാക്കിസ്ഥാന്. രണ്ടാം ടെസ്റ്റില്‍ 133 റണ്‍സിന്റെ വിജയം നേടിയാണ് മൂന്ന് ടെസ്റ്റുകളുടെ പരമ്പര പാക് സ്വന്തമാക്കിയത്.
രണ്ടാം ഇന്നിങ്ങ്സില്‍ വിജയിക്കാന്‍ 456 റണ്‍സ് വേണ്ടിയിരുന്ന വെസ്റ്റിന്‍ഡീസിനെ 322 റണ്‍സിന് ഓള് ഔട്ടാക്കിയാണ് പാക്കിസ്ഥാന് മികച്ച വിജയവും പരമ്പരയും നേടിയത്. സ്കോര്‍ ചുരുക്കത്തില്‍: പാക്കിസ്ഥാന് 452, രണ്ടന് 227 ഡിക്ല. വെസ്റ്റ് ഇന്‍ഡീസ്: 224, 322.
നാലിന് 171 എന്ന നിലയില്‍ ഇന്നലെ രണ്ടാം ഇന്നിങ്ങ്സ് ആരംഭിച്ച വിന്‍ഡീസിനെ ആറ് വിക്കറ്റ് പിഴുത യാസിര്‍ ഷായാണ് പരാജയത്തിലേക്ക് തള്ളിയിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: