കായികം നിര്‍ബന്ധിത പാഠ്യവിഷയമാക്കണം: കേന്ദ്രമന്ത്രി

Tuesday 25 October 2016 10:25 pm IST

ന്യൂദല്‍ഹി: കായിക മേഖലക്ക് അര്‍ഹിക്കുന്ന പ്രാധാന്യം ലഭിക്കുന്നതിന് സ്‌കൂള്‍ തലത്തില്‍ തന്നെ സ്‌പോര്‍ട്‌സ് നിര്‍ബന്ധ വിഷയമാക്കണമെന്ന് കേന്ദ്ര കായിക യുവജനക്ഷേമ വകുപ്പ് സഹമന്ത്രി വിജയ് ഗോയല്‍. കായിക ഇനങ്ങളിലേര്‍പ്പെടുന്ന കുട്ടികള്‍ക്ക് മാര്‍ക്ക് നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര വിദ്യാഭ്യാസ ഉപദേശക സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. കുട്ടികള്‍ക്കിടയില്‍ പ്രമേഹം പോലുള്ള ജീവിത ശൈലി രോഗങ്ങള്‍ വര്‍ദ്ധിക്കുന്നതിനാല്‍ സ്‌പോര്‍ട്‌സിന്റെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തണം. സ്‌പോര്‍ട്‌സ് ക്വോട്ടയിലെ പ്രവേശനം, ഹാജരിനും പരീക്ഷയ്ക്ക് ഇരിക്കുന്നതിനും കായിക താരങ്ങള്‍ക്കുള്ള ഇളവുകള്‍ എന്നിവ സംബന്ധിച്ച് പൊതുവായ മാര്‍ഗരേഖകള്‍ക്ക് രൂപം കൊടുക്കണമെന്നും ഗോയല്‍ നിര്‍ദ്ദേശിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.