കാട്ടാക്കട: പത്തുവയസുകാരനെ അശ്ലീലവീഡിയോ കാണിച്ച യുവാവിനെ നാട്ടുകാര്‍ കൈകാര്യം ചെയ്തു. കാട്ടക്കട ഉണ്ടപ്പാറയിലാണ് സംഭവം. തിങ്കളാഴ്ച ഉച്ചയോടെ അഞ്ചാം ക്ലാസുകാരനെ സ്കൂളിനു സമീപം താമസിക്കുന്ന അനിഷ് (22) വീട്ടിലേക്ക് കൂട്ടികൊണ്ടു പോയി അശ്ലീല വീഡിയോ കാണിച്ചു കൊടുത്തു. ഇടവേള കഴിഞ്ഞ് ബെല്ലടിച്ചിട്ടും കുട്ടിയെ ക്ലാസില്‍ കാണാതായതിനെ തുടര്‍ന്ന് അദ്ധ്യാപകര്‍ അന്വേഷിച്ചിറങ്ങി. നാട്ടുകാരിലൊരാള്‍ കുട്ടിയെ അനീഷ് കൂട്ടിക്കൊണ്ടു പോയതായി അദ്ധ്യാപകരോട് പറഞ്ഞു. അദ്ധ്യാപകര്‍ അനീഷിന്റെ വീട്ടിലെത്തി കുട്ടിയെ കൂട്ടിക്കൊണ്ടുവന്നു. സ്കൂളില്‍ എത്തിയശേഷം കുട്ടിയോട് വിവരം തിരക്കിയപ്പോഴാണ് സംഭവം അറിഞ്ഞത്. ഉടന്‍ സ്കൂള്‍ അധികൃതര്‍ രക്ഷാകര്‍ത്താക്കളെ വിവരം അറിയിച്ചു. തുടര്‍ന്ന് സ്കൂട്ടറില്‍ ഉണ്ടപ്പാറയില്‍ എത്തിയ അനീഷിനെ നാട്ടുകാര്‍ തടഞ്ഞു നിര്‍ത്തി ചോദ്യം ചെയ്യുകയും കൈകാര്യം ചെയ്യുകയും ചെയ്യുകയായിരുന്നു. നാട്ടുകാരുടെ കയ്യാങ്കളിയില്‍ പരിക്കേറ്റ അനീഷിനെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കേളേജിലും പ്രവേശിപ്പിച്ചു. കുട്ടിയുടെ പിതാവിന്റെ പരാതിയെ തുടര്‍ന്ന് കാട്ടാക്കട പോലീസ് അനീഷിനെതിരെ കേസെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: