തിരുവനന്തപുരം: ദീര്‍ഘനാളായി പരിഹരിക്കാതെ കിടക്കുന്ന തര്‍ക്കങ്ങള്‍ക്ക് പരിഹാരം കാണാന്‍ നവംബര്‍ 12 ന് സംസ്ഥാനത്തെ എല്ലാ കോടതികളിലും നടത്തുന്ന ലോക് അദാലത്തിന്റെ സേവനം പ്രയോജനപ്പെടുത്തണമെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം.
കോടതി വ്യവഹാരങ്ങള്ക്കുപുറമെ മോട്ടോര്‍ വാഹന അപകട ക്ലെയിം, റവന്യൂ കേസുകള്‍, ആദായ, വില്‍പ്പന നികുതി സംബന്ധവും വൈദ്യുതി, ജലവിതരണം (മോഷണക്കേസ് ഒഴികെ), ശമ്പളവും പെന്‍ഷനുമുള്‍പ്പടെയുള്ള സര്‍വീസ് കേസുകള്‍, സര്‍വേ, അതിര്‍ത്തിത്തര്‍ക്കങ്ങള്‍, ബാങ്കിങ്ങ്, ഇന്‍ഷുറന്‍സ്, ഏറ്റെടുത്ത സ്ഥലത്തിന്റെ നഷ്ടപരിഹാരം, തൊഴില്‍ത്തര്‍ക്കം, പിന്തുടര്ച്ചാവകാശത്തര്ക്കം തുടങ്ങി പല മേഖലകളിലുള്ള തര്‍ക്കങ്ങള്‍ ലോക് അദാലത്ത് കൈകാര്യം ചെയ്യും.
ഒക്ടോബര്‍ 31ന് മുമ്പ് ജില്ലാ, താലൂക്ക്, നിയമസേവന അതോറിറ്റിക്ക് മുന്നില്‍ ഇത് സംബന്ധിച്ച് അപേക്ഷ നല്‍കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: