ഒബിസി മോര്‍ച്ച സപ്ലൈ ഓഫീസ് മാര്‍ച്ച് നടത്തി

Wednesday 26 October 2016 2:29 pm IST

ചിറ്റൂര്‍: ഭക്ഷ്യ സുരക്ഷാ നിയമം നടപ്പിലാക്കുന്നതില്‍ മനപ്പൂര്‍വ്വം വീഴ്ച വരുത്തി സംസ്ഥാനത്തെ സാധാരണക്കാരുടെ റേഷന്‍ മുട്ടിച്ച സംസ്ഥാന സര്‍ക്കാരിനെതിരെ മനുഷ്യാവകാശ കമ്മിഷന്‍ കേസെടുക്കണമെന്ന് ഒബിസി മോര്‍ച്ച ജില്ലാ പ്രസിഡണ്ട് എ.കെ. ഓമനക്കുട്ടന്‍ ആവശ്യപ്പെട്ടു. ഭക്ഷ്യ സുരക്ഷ പദ്ധധതിക്കായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച കരട് മുന്‍ഗണന ലിസ്റ്റിലെ അപാകതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഒബിസി മോര്‍ച്ച ചിറ്റൂര്‍ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ചിറ്റൂര്‍ സപ്ലൈ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം കരട് മുന്‍ഗണനാ പട്ടികയില്‍ വ്യാപക ക്രമക്കേടാണ് കടന്നു കൂടിയിരിക്കുന്നത്, സംസ്ഥാന സര്‍ക്കാര്‍ ലിസ്റ്റ് തയാറാക്കുവാന്‍ ഏല്‍പ്പിച്ച സ്വകാര്യ ഏജന്‍സിയുടെ അശ്രദ്ധയാണ് ഈ ക്രമക്കേട് മൂലം സാധാരണക്കാര്‍ക്കുണ്ടായ ദുരിതത്തനു കാരണം ഈ ഏജന്‍സിക്കെതിരെ സര്‍ക്കാര്‍ നിയമ നടപടിക്കു തയാറാവണം അല്ലാത്തപക്ഷം ഒബിസി മോര്‍ച്ച കോടതിയെ സമീപിക്കുമെന്നും അദേഹം പറഞ്ഞു ഒബി സി മോര്‍ച്ച ചിറ്റൂര്‍ നിയോജക മണ്ഡലം കമ്മറ്റി പ്രസിഡണ്ട് കെ.ആര്‍.ദാമോദരന്‍ അദ്ധ്യക്ഷത വഹിച്ചു, ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡണ്ട് എം.ശശികുമാര്‍ ,ഒ ബി സി മോര്‍ച്ച ജില്ല സെക്രട്ടറി എം ശെല്‍വരാജ്, മണ്ഡലം നേതാക്കളായ എസ്.ശെല്‍വരാജ്.,എം ബാബു, ജി.വാസു, ബാബു കല്യാണപേട്ട, മനോജ്, ബി.ജെ.പി,മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ എ.കെ.മോഹന്‍ദാസ്, വി.രമേഷ്, കെ ശ്രീകുമാര്‍, ആര്‍, ജഗദീഷ്, എം.സുന്ദരം, ടി, വി.ശിവക്കുമാര്‍, രാജേഷ് എന്നിവര്‍ സംസാരിച്ചു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.