കൊല്‍ക്കത്ത: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ‘ക്യാന്ത്’ ചുഴലിക്കാറ്റ് തെക്കു- പടിഞ്ഞാറേക്ക്. വീശിയേക്കാമെന്നാണ് നീരീക്ഷണം. തീരത്തെത്തുമ്പോള്‍ കാറ്റിന് ശക്തി കുറഞ്ഞേക്കാം. ഓഗോള്‍, നെല്ലൂര്‍ പ്രദേശങ്ങളിലാവും കാറ്റ് വീശുക.
ഇന്നുമുതല്‍ മൂന്നു ദിവസം ശക്തമായ മഴയും മണിക്കൂറില്‍ 50 മൈല്‍ വേഗതയില്‍ കാറ്റും വീശാനിടയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.
മ്യാന്‍മറിലേക്കാണ് ആദ്യം ഗതി പ്രതീക്ഷിച്ചിരുന്നത്. തുടര്‍ന്ന്, ഒഡീഷയിലും കാറ്റടിച്ചേക്കാമെന്നതിനാല് മുന്‍കരുതല്‍ എടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: