തൊടുപുഴ: സ്വകാര്യമൊബൈല്‍ കമ്പനിയ്ക്ക് കേബിള്‍ സ്ഥാപിക്കുന്നതിനായി രാത്രിയില്‍ ആധുനിക ഉപകരണങ്ങള്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന കുഴികള്‍ അപകട ക്കെണിയാകുന്നു.
കഴിഞ്ഞ ദിവസം രാത്രി പട്ടയം കവലയില്‍ നിര്‍മ്മിച്ച കേബിള്‍ കുഴിയില്‍ വീണ് നാല് ബൈക്ക് യാത്രികര്‍ക്കാണ് സാരമായി പരിക്കേറ്റത്. കുഴി നിര്‍മ്മിച്ചശേഷം കുഴിമൂടുന്നതിനായിട്ട മെറ്റലില്‍ ബൈക്കുകള്‍ കയറി മറിഞ്ഞതാണ് അപകടത്തിനു കാരണം.
പുതുതായി കേബിള്‍ സ്ഥാപിക്കുന്നതിന് നഗരത്തിലുടനീളം കുഴിക്കുന്ന കുഴികള്‍ നഗരവാസികള്‍ക്ക് ദുരിതമാകുന്നതായി പരാതിയുര്‍ന്നിരുന്നു. ആധുനിക രീതിയില്‍ നിര്‍മ്മിച്ച റോഡ് 5 അടി താഴ്ചയിലാണ് മെഷീന് ഉപയോഗിച്ച് കുഴിക്കുന്നത്. ശേഷം ഇതിലൂടെയാണ് കേബിള്‍ പ്രത്യേക സംവിധാനത്തിലൂടെ കടത്തിവിടുന്നത്. നഗരത്തില്‍ എല്ലായിടത്തും തന്നെ ഇത്തരത്തില്‍ കുഴികളെടുത്തു കഴിഞ്ഞു. വളവില്‍ എടുക്കുന്ന കുഴികള്‍ യാഥാസമയത്ത് മൂടാത്തതും അപകട സാധ്യത വര്‍ദ്ധിപ്പിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: